Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത് അടിച്ച് പറത്തിയ ആ സിക്സ് പതിച്ചത് ആരാധികയുടെ മുഖത്ത്; മീനയ്ക്ക് ഹിറ്റ് മാന്റെ വക സമ്മാനം !

രോഹിത് അടിച്ച് പറത്തിയ ആ സിക്സ് പതിച്ചത് ആരാധികയുടെ മുഖത്ത്; മീനയ്ക്ക് ഹിറ്റ് മാന്റെ വക സമ്മാനം !
, ബുധന്‍, 3 ജൂലൈ 2019 (13:52 IST)
ഈ ലോകകപ്പിൽ നിലവിൽ ഏറ്റവും അധികം റൺ അടിച്ച താരമായി രോഹിത് ശർമ. ബംഗ്ലാദേശുമായുള്ള കളിക്കിടയിൽ രോഹിത് അടിച്ച ഒരു സിക്സ് വന്നു പതിച്ചത് ഗ്യാലറിയിൽ ഇരുന്ന മീനയെന്ന ആരാധികയുടെ മുഖത്ത്. മീനയ്ക്ക് ഒപ്പുവച്ച തൊപ്പി സമ്മാനിച്ച് രോഹിത് ശര്‍മ. 
 
ഗ്യാലറിയില്‍ തൊട്ടുമുന്നിലുള്ളയാള്‍ ക്യാച്ചെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ പന്ത് മീനയുടെ മുഖത്ത് കൊള്ളുകയായിരുന്നു. യുവതിക്ക് നേരിയ തോതില്‍ മുഖത്ത് പരിക്കേറ്റു. ഇതറിഞ്ഞ രോഹിത് മത്സരശേഷം മീനയെ കാണുകയും തന്റെ ഒപ്പിട്ട തൊപ്പിനല്‍കുകയുമായിരുന്നു. ആരാധികയോടൊപ്പമൊള്ള രോഹിതിന്റ ചിത്രം ബിസിസിഐ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടു.
 
ഇന്നലെ കളിയോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡിനൊപ്പം രോഹിത്ത് എത്തി. നാല് സെഞ്ച്വറികളാണ് രോഹിത്ത് ഈ ലോകകപ്പില്‍ നേടിയിരിക്കുന്നത്. ഏകദിനത്തില്‍ കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഹിറ്റ്‌മാന് കരസ്ഥമാക്കി‍.

228 സിക്‌സുകള്‍ നേടിയ എം എസ് ധോണിയെയാണ് രോഹിത് മറികടന്നത്. 4 സെഞ്ച്വറിയും 1 അർധ സെഞ്ച്വറിയുമാണ് രോഹിതിന്റെ കൈവശമുള്ളത്. 7 കളികളിൽ നിന്നായി 53 ബൌണ്ടറിയാണ് രോഹിത് നേടിയത്. ഏറ്റവും കൂടുതൽ ബൌണ്ടറി നേടിയ താരവും ഈ ഇന്ത്യൻ ഓപ്പൺ തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

87ലും തളരാത്ത ആവേശം, ഗ്യാലറിയിൽ പീപ്പി ഊതി ചാരുലത പട്ടേൽ; ‘ക്രിക്കറ്റ് അമ്മൂമ്മ’യുടെ അനുഗ്രഹം തേടി ഇന്ത്യൻ നായകൻ !