87ലും തളരാത്ത ആവേശം, ഗ്യാലറിയിൽ പീപ്പി ഊതി ചാരുലത പട്ടേൽ; ‘ക്രിക്കറ്റ് അമ്മൂമ്മ’യുടെ അനുഗ്രഹം തേടി ഇന്ത്യൻ നായകൻ !

ബുധന്‍, 3 ജൂലൈ 2019 (11:30 IST)
28 റൺസിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിലേക്ക് സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. ഗ്രൌണ്ടിൽ രോഹിത് ശർമയും കെ എൽ രാഹുലും തകർത്താടുമ്പോൾ ഗ്യാലറിയിൽ ചാരുലത പട്ടേലെന്ന 87കാരി ഇന്ത്യൻ താരങ്ങളെ ആർത്തുവിളിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു. 
 
ക്രിക്കറ്റ് ലോകം മുഴുവന്‍ സംസാരിക്കുന്നത് എണ്‍പത്തിയെട്ട് വയസ്സുള്ള ഈ മുത്തശ്ശിയെക്കുറിച്ചാണ്. ഇന്ത്യക്ക് പിന്തുണ നൽകി പീപ്പിയൂതിയും ആവേശത്തോടെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു ഈ മുത്തശ്ശി. ക്യാമറാക്കണ്ണുകൾ ചാരുതല പട്ടേലിന്റെ ആവേശം നിറഞ്ഞ ചിത്രങ്ങൾ ഒപ്പിയെടുത്തു. 
 
ഇതോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും സഹതാരം രോഹിത് ശർമയുമെല്ലാം പ്രായം തളർത്താത്ത ആ ആവേശത്തിനു മുന്നിൽ മുട്ടുകുത്തി. ഇരുവരും മുത്തശിയുടെ അനുഗ്രഹം തേടിയെത്തുകയും ചെയ്തു. കളി കഴിഞ്ഞ ശേഷം കോഹ്ലി ഗ്യാലറിയിലെത്തി കുറച്ച് നേരം ഇവർക്കൊപ്പം ചിലവഴിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തോൽ‌വിയിൽ നിന്നും ജയിച്ച് കയറി കോഹ്ലിപ്പട; സെമി ഉറപ്പിച്ച് ഇന്ത്യ, എതിരാളി ആര്?