Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

ആ സിക്സറിനെ കുറിച്ച് മാത്രം പറയുന്നതെന്തിന് ? കടുത്ത വിമർശനവുമായി ഗൗതം ഗംഭീർ

വാർത്തകൾ
, വ്യാഴം, 2 ഏപ്രില്‍ 2020 (12:50 IST)
ഇന്ത്യയുടെ രണ്ടാം ലോകകപ്പ് കിരീട നേട്ടത്തിന് ഇന്ന് ഒൻപത് വർഷം പൂർത്തിയാക്കുകയാണ്. നുവാൻ കുലശേഖരയുടെ പന്ത് അതിർത്തി കടത്തിയ ക്യാപ്റ്റൻ കൂൾ മഹേന്ദ്രസിങ് ധോണിയുടെ ആ സികസറാണ് ലോകകപ്പ് വിജയം എന്ന് പറയുമ്പോൾ ലോകത്തിന് മുന്നിൽ എത്തുക, അതാണ് ഇന്ത്യൻ ലോക കിരീടത്തിന്റെ ചിത്രമായി പിന്നീട് പ്രചരിക്കപ്പെട്ടതും 
 
എന്നാൽ അതിലുള്ള കടുത്ത അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ലോകകപ്പ് വിജയത്തിലെ നിർണായക സാനിധ്യമായ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലോകകപ്പ് നേടിയത് മുഴുവൻ ടീമിന്റെയും പരിശ്രമ ഫലമായാണ്. ആ സിക്സറിനോടുള്ള അമിത ആരാധന അവസാനിപ്പിക്കണം എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഇന്ത്യൻ വിജയത്തിനെ ഓർമ്മപ്പെടുത്തി പ്രമുഖ ക്രിക്കറ്റ് പോർട്ടലായ ഇഎസ്‌പിഎൻ ക്രിക്ക് ഇൻഫോയുടെ ട്വീറ്റാണ് ഗംഭീറിനെ ചോടിപ്പിച്ചത്.
 
'2011ല്‍ ഈ ദിവസമാണ് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ആഹ്ലാദത്തിലാറാടിച്ച ഷോട്ട് പിറന്നത്' എന്നായിരുന്നു ധോണി വിജയ സിക്സർ നേടുന്ന ചിത്രം പകുവച്ചുകൊണ്ട് ക്രിക്ക് ഇന്‍ഫോയുടെ ട്വീറ്റ്. ഇതോടെ ഈ ട്വീറ്റ് റീട്വിറ്റ് ചെയ്ത് വിമർശനവുമായി ഗംഭീർ രംഗത്തെത്തി. 'ക്രിക്ക് ഇൻഫോയ്ക്ക് ഒരു ഓർമ്മപ്പെടുത്തൽ. ലോകകപ്പ് നേടിയത് ഇന്ത്യന്‍ ടീമിലെ എല്ലാവരും ചേർന്നാണ്. മുഴുവന്‍ ടീമും എല്ലാ സപ്പോര്‍ട്ട് സ്റ്റാഫും ഉൾപ്പടെ. ആ ഒരു സിക്‌സറിനോട് മാത്രമുള്ള നിങ്ങളുടടെ അതിരു കവിഞ്ഞ ആരാധന അവസാനിപ്പിക്കൂ' ഗംഭീർ ട്വിറ്ററിൽ കുറിച്ചു.
 
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറു വിക്കറ്റിനായിരുന്നു ശ്രീലങ്കയെ ഇന്ത്യ തോല്‍പ്പിച്ചത്. മത്സരത്തിൽ മികച്ച പ്രകടനമാണ് ഗംഭീർ നടത്തിയത്. 122 പന്തില്‍ ഒൻപത് ബൗണ്ടറികളോടെ 97 റണ്‍സ് താരം നേടിയിരുന്നു. എന്നാൽ 79 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 91 റൺസ് നേടിയ ധോണിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യം, വിംബിൾഡൺ മത്സരങ്ങൾ റദ്ദാക്കി