Publish Date: Thu, 02 Apr 2020 (09:27 IST)
Updated Date: Thu, 02 Apr 2020 (09:29 IST)
തൃശൂർ: തൃശൂരിൽ പലയിടങ്ങളിലായി ആളുകളെ ഭയപ്പെടുത്തുന്ന അജ്ഞാത രൂപത്തെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസും നാട്ടുകാരു. കുന്നംകുളം, കരിക്കാട്, പഴഞ്ഞി എന്നീവിടങ്ങളിലാണ് രാത്രികാലങ്ങളിൽ അജ്ഞാത രൂപം ആളുകളിൽ പരിഭ്രാന്തി പരത്തുന്നത്. ഇതോടെ ലോക്‌ഡൗൺ ലംഘിച്ച് രാത്രിയിൽ പ്രദേശവാദികൾ കാവലിരിക്കുകയാണ്.
രാത്രി കാലങ്ങളിൽ വീടിനും മരത്തിനും മുകളിലേയ്ക്ക് ഓടി കയറുകയും അതിവേഗം തന്നെ ഓടി രക്ഷപ്പെടുകയും ചെയ്യുന്നതാണ് രീതി. ഒരേസമയം പല ഇടങ്ങളിലായി ഈ രൂപത്തെ കണ്ടതായാണ് ഒരു വിഭാഗം പ്രദേശവാസികൾ പറയുന്നത്. ഓൺലൈൻ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷം മാറി നടക്കുന്നതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. വീടുകളിൽനിന്നും ഒന്നും മോഷണം പോയിട്ടില്ല. പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ് ഊർജ്ജിതമാക്കിയിട്ടുണ്ട്.