നീരുവച്ച വിരലുമായാണ് വാട്‌ലിങ് തന്റെ അവസാന ദിനം കളിക്കാനിറങ്ങിയത്. കളിക്കിടെ പറ്റിയ പരുക്കാണ്. വാട്‌ലിങ്ങിന്റെ വലത് കൈയിലെ മോതിരവിരല്‍ ഒരുവശത്തേക്ക് തിരിഞ്ഞു. വിരലില്‍ നല്ല നീരുമുണ്ട്. എന്നാല്‍, വൈദ്യസഹായം തേടിയ ശേഷം തുടര്‍ന്ന് കളിക്കാന്‍ തന്നെയായിരുന്നു വാട്‌ലിങ്ങിന്റെ തീരുമാനം. വേദന കടിച്ചമര്‍ത്തിയാണ് വാട്‌ലിങ് പിന്നീട് ന്യൂസിലന്‍ഡിനായി കീപ്പ് ചെയ്തത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുകയും വേണം. വാട്‌ലിങ്ങിന് ടീമിനോടുള്ള സമര്‍പ്പണമനോഭാവം കണ്ട് ക്രിക്കറ്റ് ലോകം ഒന്നടങ്കം കൈയടിക്കുകയാണ്.Virat Kohli BJ Watling
— ICC (@ICC) June 23, 2021
A nice gesture from the Indian skipper congratulating the @BLACKCAPS wicket-keeper on the final day of his international career #WTC21 Final | #INDvNZ | #SpiritOfCricket pic.twitter.com/zcI47UFPAp