Select Your Language

Notifications

webdunia
webdunia
webdunia
webdunia

World Test Championship Final Time, Venue, Live Telecast: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എപ്പോള്‍? തത്സമയം കാണാന്‍ എന്ത് വേണം?

World Test Championship Final Time, Venue, Live Telecast: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എപ്പോള്‍? തത്സമയം കാണാന്‍ എന്ത് വേണം?
, തിങ്കള്‍, 5 ജൂണ്‍ 2023 (17:24 IST)
World Test Championship Final Time, Venue, Live Telecast: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ബുധനാഴ്ച തുടക്കം. മേയ് 7 മുതല്‍ 11 വരെയാണ് ഫൈനല്‍ നടക്കുക. മേയ് 12 റിസര്‍വ് ഡേയാണ്. ലണ്ടനിലെ ഓവലാണ് ഫൈനലിന് വേദിയാകുക. ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയാണ് എതിരാളികള്‍. 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. ഇംഗ്ലണ്ടിലും അയര്‍ലന്‍ഡിലും SkyGo App ലും അമേരിക്കയില്‍ ഹോട്ട് സ്റ്റാര്‍, ഇഎസ്പിഎന്‍+ എന്നിവയിലുമാണ് മത്സരം തത്സമയം സംപ്രേഷണം ചെയ്യുക. 
 
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മുതലാണ് മത്സരം നടക്കുക. രോഹിത് ശര്‍മ ഇന്ത്യയേയും പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയേയും നയിക്കുന്നു. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലാണിത്. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ കിരീടം നഷ്ടപ്പെടുത്തിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Test Championship Final 2023: അശ്വിനെ പുറത്തിരുത്തി റിസ്‌ക് എടുക്കാന്‍ ഇന്ത്യ ! പണി പാളുമോ?