Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 14 പോയന്റോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 14 പോയന്റോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ
, ബുധന്‍, 25 ഓഗസ്റ്റ് 2021 (14:16 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യ. 14 പോയന്റുകളോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയമാണ് ഇന്ത്യയെ പോയന്റ് പട്ടികയിൽ ഒന്നാമതെത്താൻ സഹായിച്ചത്. 
 
മഴ മുടക്കിയ ആദ്യ ടെസ്റ്റിൽ ഇന്ത്യക്കും ഇംഗ്ലണ്ടിനും 4 പോയന്റുകളാണ് ലഭിച്ചത്. 6 പോയന്റുകളാണ് മത്സരം ടൈ ആയെങ്കിൽ ലഭിക്കുക. കളി മുടങ്ങുകയാണെങ്കിൽ 4 പോയിന്റ് ഇരു ടീമുകൾക്കും ലഭിക്കും. കുറഞ്ഞ ഓവർ നിരക്ക് കാരണം ഇരുടീമുകൾക്കും രണ്ട് പോയന്റ് നഷ്ടപ്പെടുകയായിരുന്നു.ഇതോടെയാണ് ഇന്ത്യയുടെ പോയന്റ് 14 ആയി ചുരുങ്ങിയത്. ചാമ്പ്യൻഷിപ്പിൽ ഒരു ടെസ്റ്റ് വിജയിച്ചാൽ 12 പോയന്റാണ് ലഭിക്കുക. ടൈ ആയാൽ 6 പോയന്റ് വീതവും ലഭിക്കും. 12 പോയിന്റുമായി പാകിസ്ഥാനാണ് ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാമതുള്ളത്.
 
രണ്ട് പോയന്റുമായി ഇംഗ്ലണ്ട് നാലാമതാണ്. 2023 വരെയാണ് രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടക്കുക. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ന്യൂസിലൻഡ് കിരീടം നേടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എം‌ബാപ്പെയ്ക്ക് വേണ്ടി സ്വപ്‌നതുല്യമായ ഓഫറുമായി റയൽ മാഡ്രിഡ്, നിരസിച്ച് പിഎസ്‌ജി