Webdunia - Bharat's app for daily news and videos

Install App

കാനഡയും നിറം മാറി, ഈസി ഗ്രൂപ്പില്‍ നിന്നും മരണ ഗ്രൂപ്പായി ഗ്രൂപ്പ് എ, പാകിസ്ഥാനെതിരെ തോറ്റാല്‍ ഇന്ത്യയും പുറത്താകലിന്റെ വക്കില്‍

അഭിറാം മനോഹർ
ശനി, 8 ജൂണ്‍ 2024 (14:31 IST)
ടി20 ലോകകപ്പില്‍ മരണഗ്രൂപ്പായി ഇന്ത്യ അടങ്ങിയ ഗ്രൂപ്പ് എ. ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും എളുപ്പത്തില്‍ സൂപ്പര്‍ എട്ടിലേക്ക് കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗ്രൂപ്പില്‍ പാകിസ്ഥാന്‍ നിലവില്‍ പുറത്താകലിന്റെ വക്കിലാണ്. ഒരു തോല്‍വി നേരിട്ടാല്‍ ഇന്ത്യയുടെ കാര്യവും അപകടത്തിലാകുമെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്രൂപ്പില്‍ ആരും പ്രതീക്ഷിക്കാതെ അമേരിക്ക പാകിസ്ഥാനെ അട്ടിമറിച്ചതോടെയാണ് ഗ്രൂപ്പ് മരണ ഗ്രൂപ്പായി മാറിയത്.
 
 കാനഡയ്‌ക്കെതിരെയും പാകിസ്ഥാനെതിരെയും വിജയിച്ച അമേരിക്കയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമതുള്ളത്. ഇന്ത്യയും അയര്‍ലന്‍ഡുമാണ് ഇനി അമേരിക്കയുടെ എതിരാളികള്‍. ഇതില്‍ ഒരു വിജയം സ്വന്തമാക്കാനായാല്‍ അമേരിക്കയ്ക്ക് ഏതാണ്ട് സൂപ്പര്‍ എട്ട് ഉറപ്പിക്കാനാകും. അമേരിക്ക സൂപ്പര്‍ എട്ടിലെത്തിയാല്‍ പാകിസ്ഥാനോ ഇന്ത്യയോ ഗ്രൂപ്പില്‍ നിന്നും പുറത്താകും. നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പുറത്താകാനാണ് സാധ്യതയെങ്കിലും ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന് വിജയിക്കാനായാല്‍ കാര്യങ്ങള്‍ തകിടം മറിയും.
 
അമേരിക്കയോട് ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിനാല്‍ ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയിച്ചെങ്കില്‍ മാത്രമെ പാകിസ്ഥാന് സൂപ്പര്‍ എട്ടില്‍ എത്താന്‍ സാധിക്കു. നിലവിലെ സാഹചര്യത്തില്‍ ഇതിന് സാധ്യതയില്ലെങ്കിലും പാകിസ്ഥാനെ ഒരു ഘട്ടത്തിലും എഴുതിത്തള്ളാനാകില്ല. ഇതിനിടെ കാനഡ അയര്‍ലന്‍ഡിനെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയതോടെ അയര്‍ലന്‍ഡ് ഗ്രൂപ്പില്‍ പുറത്താകലിന്റെ വക്കിലാണ്. പാകിസ്ഥാനും അമേരിക്കയുമാണ് ഇനി അയര്‍ലന്‍ഡിന്റെ എതിരാളികള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments