Publish Date: Tue, 10 Oct 2023 (18:34 IST)
Updated Date: Tue, 10 Oct 2023 (18:36 IST)
ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പരിക്ക് വലിയ ആശങ്കയാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഡെങ്കി ബാധിതനനായ താരത്തിന് ലോകകപ്പില്‍ ഓസീസിനെതിരായ ആദ്യ മത്സരം നഷ്ടമായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തിലും ഗില്ലിന് കളിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറഞ്ഞതിനാല്‍ പാകിസ്ഥാനെതിരായ മത്സരവും താരത്തിന് നഷ്ടമായേക്കും.
ഗില്ലിന് പകരം ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷന്‍ ഇറങ്ങിയെങ്കിലും ഓസീസിനെതിരെ താരത്തിന് തിളങ്ങാനായിരുന്നില്ല. ഇപ്പോഴിതാ ഗില്ലിന് പകരമായി 2 താരങ്ങളോട് സജ്ജരാകാന്‍ ബിസിസിഐ നിര്‍ദേശം നല്‍കിയതായാണ് വിവരം. റുതുരാജ് ഗെയ്ക്ക്വാദിനും യശ്വസി ജയ്‌സ്വാളിനുമാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.