Webdunia - Bharat's app for daily news and videos

Install App

ആർസിബിയിൽ തുടരാൻ ആഗ്രഹിച്ചു, പക്ഷേ.. ചഹൽ പറയുന്നു

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2022 (20:10 IST)
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിന്റെ മെഗാതാരലേലത്തിന് മുന്നോടിയായി ടീമിൽ നിലനിർത്തുന്ന കാര്യവുമായി ബന്ധപ്പെട്ട് റോയൽ ചലഞ്ചേഴ്‌സ് അധികൃതർ തന്നോട് സംസാരിച്ചിട്ടില്ലെന്ന് ഇന്ത്യൻ തരം യുസ്‌വേന്ദ്ര ചഹൽ.കഴിഞ്ഞ എട്ട് സീസണുകളിലായി ആർസിബി താരമായ ചഹലിനെ 6.5 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.
 
2014 മുതൽ 2021 വരെ തുടർച്ചയായി എട്ടു സീസണുകളിലാണ് വിരാട് കോലിക്ക് കീഴിൽ ചഹൽ കളിച്ചത്.ഈ വർഷത്തെ മെഗാ താരലേലത്തിനു മുന്നോടിയായി അവർ താരത്തെ റിലീസ് ചെയ്യുകയായിരുന്നു. ഐപിഎൽ കരിയറിൽ ആകെ കളിച്ച 114 മത്സരങ്ങളിൽ 113 മത്സരങ്ങളും ആർസി‌ബിക്ക് വേണ്ടിയാണ് ചഹൽ കളിച്ചത്.
 
ആർസിബിയുമായി തനിക്ക് വളരെ വൈകാരികമായ ബന്ധമാണുള്ളതെന്ന് ചഹൽ പറയുന്നു. മറ്റൊരു ടീമിനായി ഐപിഎൽ കളിക്കേണ്ടിവരുമെന്ന് കരുതിയിട്ടില്ല. ന്തിനാണ് കൂടുതൽ പണം ആവശ്യപ്പെട്ട് ആർസിബി വിട്ടതെന്ന് ഇപ്പോഴും ഒട്ടേറെ ആരാധകർ എന്നോടു ചോദിക്കാറുണ്ട്. എന്നാൽ എന്നെ ടീമിൽ നിലനിർത്തുന്നതിനെ പറ്റി ബാംഗ്ലൂർ അധികൃതർ സംസാരിച്ചിട്ട് പോലുമില്ല എന്നതാണ് വാസ്‌തവം ചഹൽ പറഞ്ഞു.
 
ഒരുപക്ഷേ, ആർസിബിയിൽ തുടരാൻ താൽപര്യമുണ്ടോയെന്ന് അവർ ചോദിച്ചിരുന്നെങ്കിൽ ഞാൻ ഉണ്ട് എന്ന് തന്നെ പറയുമായിരുന്നു. കാരണം എന്നെ സംബന്ധിച്ച് പണത്തിന് രണ്ടാം സ്ഥാനം മാത്രമേയുള്ളൂ.അവിടുത്തെ ആരാധകരും എന്നോടു വലിയ സ്നേഹമാണ് കാണിച്ചിട്ടുള്ളത്. ചഹൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐപിഎൽ വേണേൽ കളിച്ചോ, വേറെയെവിടെയും കളിക്കാൻ പോകണ്ട: താരങ്ങൾക്ക് കർശന നിർദേശവുമായി ഇസിബി

Jacob bethell : വിൽ ജാക്സ് വേണേൽ പോകട്ടെ, ആർസിബിക്ക് അടിച്ചത് ലോട്ടറി: അരങ്ങേറ്റ ടെസ്റ്റിൽ അതിവേഗ അർധസെഞ്ചുറിയുമായി ജേക്കബ് ബേതൽ

കാര്യങ്ങള്‍ തകിടം മറിയും, രോഹിത് തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുല്‍ ആറാം നമ്പര്‍ സ്ഥാനത്തോ?, ഗവാസ്‌കറിന്റെ പ്രവചനം ഇങ്ങനെ

റെക്കോര്‍ഡുകള്‍ ശീലമാക്കി ഇംഗ്ലണ്ട് ഇതിഹാസം, സച്ചിന്റെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ജോ റൂട്ട്

വണ്ടർ കിഡിന് ഒന്നും ചെയ്യാനായില്ല, അണ്ടർ 19 ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ തോൽവി വഴങ്ങി ഇന്ത്യൻ യുവനിര

അടുത്ത ലേഖനം
Show comments