Select Your Language

Notifications

webdunia
webdunia
webdunia
webdunia

Yashasvi Jaiswal:യശ്വസി ഭവഃ, ഇന്ത്യയെ തോളിലേറ്റിയ ഇരട്ടസെഞ്ചുറിയുമായി ജയ്സ്വാൾ, ഒപ്പം ഒരുപിടി റെക്കോർഡുകളും

Jaiswal,Yashasvi jaiswal,Indian Test

അഭിറാം മനോഹർ

, ശനി, 3 ഫെബ്രുവരി 2024 (10:25 IST)
Yashavsvi jaiswal
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ യുവതാരം യശ്വസി ജയ്‌സ്വാളിന് ഇരട്ടശതകം. ആദ്യ ദിനം 179 റണ്‍സുമായി പുറത്താകാതെ നിന്ന താരം 277 പന്തിലാണ് തന്റെ കന്നി ഇരട്ടശതകം സ്വന്തമാക്കിയത്.നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ഇടം കയ്യന്‍ ബാറ്ററാണ് ജയ്‌സ്വാള്‍. മുന്‍ ഇന്ത്യന്‍ താരമായ വിനോദ് കാംബ്ലിയുടെ പേരിലാണ് ഇരട്ടസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡുള്ളത്. 21 വയസ്സും 35 ദിവസവും പ്രായമുള്ളപ്പോളാണ് കാംബ്ലി ഇന്ത്യയ്ക്കായി ഇരട്ടസെഞ്ചുറി നേടിയത്. 22 വയസ്സും 37 ദിവസവും പ്രായമാകുമ്പോഴാണ് ജയ്‌സ്വാളിന്റെ സെഞ്ചുറി.
 
റെക്കോര്‍ഡാണ് താരം തകര്‍ത്തത്. യശ്വസി ജയ്‌സ്വാളിന്റെ സെഞ്ചുറികരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 375 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മയെയും പിന്നാലെയെത്തിയ ശുഭ്മാന്‍ ഗില്ലിനെയും നഷ്ടമായിരുന്നു. ഇരട്ടസെഞ്ചുറി നേടിയ ഗില്‍ കഴിഞ്ഞാല്‍ 34 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രജത് പാട്ടീദാര്‍ 32 റണ്‍സും ശ്രേയസ് അയ്യര്‍,അക്‌സര്‍ പട്ടേല്‍ എന്നിവര്‍ 27 വീതവും നേടി.
 
ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണ്‍, റെഹാന്‍ അഹമ്മദ്,ഷോയ്ബ് ബഷീര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ടോം ഹാര്‍ട്ട്‌ലി ഒരു വിക്കറ്റും വീഴ്ത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shreyas Iyer: സ്പിന്‍ സ്‌പെഷ്യലിസ്റ്റെന്ന് പറഞ്ഞ് ടീമില്‍ എടുക്കും, കൊള്ളാവുന്ന സ്പിന്നര്‍ വന്നാല്‍ വിക്കറ്റ് വലിച്ചെറിയും; ശ്രേയസ് അയ്യറിന് ഇനിയും അവസരം കൊടുക്കരുതെന്ന് സോഷ്യല്‍ മീഡിയ