Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക് ക്രിക്കറ്റിന്റെ കാര്യത്തില്‍ തീരുമാനമായി; മിസ്‌ബയ്‌ക്ക് പിന്നെ ടീമിലെ സൂപ്പര്‍ താരവും വിരമിക്കുന്നു

മിസ്‌ബയ്‌ക്ക് പിന്നെ പാകിസ്ഥാന്‍ ടീമിലെ മറ്റൊരു സൂപ്പര്‍ താരവും വിരമിക്കുന്നു

പാക് ക്രിക്കറ്റിന്റെ കാര്യത്തില്‍ തീരുമാനമായി; മിസ്‌ബയ്‌ക്ക് പിന്നെ ടീമിലെ സൂപ്പര്‍ താരവും വിരമിക്കുന്നു
കറാച്ചി , ശനി, 8 ഏപ്രില്‍ 2017 (15:21 IST)
നിലനില്‍പ്പിനായി പൊരുതുന്ന പാകിസ്ഥാന്‍ ക്രിക്കറ്റിന് മറ്റൊരു തിരിച്ചടി കൂടി. ടീം നായകന്‍ മിസ്ബ ഉള്‍ ഹഖിന് പിന്നാലെ ടീമിലെ മുതിര്‍ന്ന താരവും മികച്ച താരവുമായ യൂനിസ് ഖാനും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.

വിരമിക്കൽ തീരുമാനത്തിലെത്തുക എന്നത് കഠിനമാണെങ്കിലും ഈ തീരുമാനം എടുക്കുക എന്നത് അത്യാവശ്യമാണ്. എല്ലാ കായിക താരങ്ങളുടെ ജീവതത്തിലും ഇത്തരമൊരു സന്ദര്‍ഭം ഉണ്ടാകും. വിരമിക്കാനുള്ള ഏറ്റവും നല്ല സമയം ഇതാണെന്ന് കരുതുന്നുവെന്നും യൂനിസ് പ്രതികരിച്ചു.

രാജ്യത്തിന് വേണ്ടി കളിച്ചപ്പോഴെല്ലാം പരമാവധി കഴിവുകൾ പ്രയോഗിച്ചിരുന്നു. എല്ലാ കാലവും നമ്മുക്ക് ശാരീരികക്ഷമത നിലനിർത്താൻ കഴിയില്ല. ഇതിനാല്‍ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ വിരമിക്കുകയാണെന്നും   പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ യുനിസ് പറഞ്ഞു.

ലാഹോറിൽ വ്യാഴാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിലാണ് മിസ്ബാ വിരമിക്കാന്‍ കാര്യം വ്യക്തമാക്കിയത്. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയാടെയാണ് മിസ്‌ബയും പാഡഴിക്കുന്നത്. വ്യക്തപരമായ കാരണങ്ങൾ മൂലമാണ്  വിരമിക്കുന്നതെന്നും തന്റെ മേല്‍ സമർദ്ദങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്തവണ സൂപ്പര്‍മാനായത് ബോള്‍ട്ട്; ആരാധകര്‍ ശ്വാസം പിടിച്ചിരുന്ന ക്യാച്ച് കണ്ട് ക്രിക്കറ്റ് ലോകം ഞെട്ടി - വീഡിയോ വൈറലാകുന്നു