Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നെ ബിഗ് സ്ക്രീനിൽ അവതരിപ്പിക്കേണ്ടത് ആ താരം, വെളിപ്പെടുത്തലുമായി യുവ്‌രാജ് സിങ് !

എന്നെ ബിഗ് സ്ക്രീനിൽ അവതരിപ്പിക്കേണ്ടത് ആ താരം, വെളിപ്പെടുത്തലുമായി യുവ്‌രാജ് സിങ് !
, വ്യാഴം, 26 മാര്‍ച്ച് 2020 (19:25 IST)
സിനിമയിൽ യുവ്‌രാജ് സിങായി അഭിനയിക്കാൻ ഏത് താരമണ് നല്ലത്. ക്രിക്കറ്റ് പ്രേമികൾക്കെല്ലാം അത് അറിയാൻ ആഗ്രഹമുണ്ടാകും. ഇപ്പോഴിതാ തന്നെ വെള്ളിത്തിരയിൽ അവതരിപ്പികേണ്ടത് ആര് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർ. യുവ്‌രാജ് സിങ്. അങ്ങനെയൊരു ചോദ്യം അഭിമുഖീകരിച്ചപ്പോൾ മറ്റൊരാൾ എന്തിനാ ഞാൻ തന്നെ അഭിനയിച്ചാൽ പോരെ എന്നായിരുന്നു താരത്തിന്റെ മറുപടി
 
എന്നാൽ അത് വെറും തമാശ മാത്രം പിന്നീട് തന്റെ മനസിലുള്ള അഭിനയതാവിന്റെ പേരും യുവി പറഞ്ഞു. ബോളിവുഡില്‍ സിദ്ധാര്‍ഥ ചതുര്‍വേദി സിനിമയിൽ തന്റെ വേഷം കൈകാര്യം ചെയ്യുന്നത് ഇഷ്ടമാണ് എന്നായിരുന്നു യുവി വെളിപ്പെടുത്തി. 'ആര്‌ അഭിനയിക്കണം എന്നത്‌ സംവിധായകര്‍ തീരുമാനിക്കേണ്ടതാണ്‌. പക്ഷേ സിദ്ധാര്‍ഥ ചതുര്‍വേദി എന്നെ അവതരിപ്പിക്കുന്നത്‌ കാണാന്‍ എനിക്ക്‌ താത്‌പര്യമുണ്ട്‌', യുവ്‌രാജ് സിങ് പറഞ്ഞു. 
 
രണ്‍വീര്‍ സിങ്‌ നായകനായ ഗള്ളി ബോയിലൂടെ ശ്രദ്ധ നേടിയ താരമാണ്‌ സിദ്ധാര്‍ഥ്‌ ചതുര്‍വേദി. നേരത്തെ, അഭിഷേക്‌ ബച്ചന്‍, ഇമ്രാന്‍ ഹാഷ്‌മി എന്നിവര്‍ യുവരാജ്‌ ആയി അഭിനയിക്കാന്‍ താത്‌പര്യമുണ്ടെന്ന്‌ തുറന്നു വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളിൽ നിര്‍ണായക പങ്കുവഹിച്ച താരത്തിന്റെ ജീവിതം തിയറ്ററുകളിലെത്താൻ കാത്തിരിക്കുകയാണ് ആരാധകർ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതകാലം മുഴുവൻ കാത്തിരിക്കാനാകില്ല, വനിതാ ഐപിഎൽ അടുത്ത വർഷം തുടങ്ങണം എന്ന് മിതാലി രാജ്