ലോക്‌ഡൗണിൽ പുറത്തിറങ്ങിയതിനെ ചൊല്ലി തർക്കം, യുവാവ് സഹോദരനെ കൊലപ്പെടുത്തി

വ്യാഴം, 26 മാര്‍ച്ച് 2020 (16:24 IST)
മുംബൈ: ലോക്‌ഡൗണിൽ പുറത്തിറങ്ങിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് സഹോദരനെ കൊലപ്പെടുത്തി. മുംബൈയിലെ കന്ദിവലിയിൽ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. രാജേഷ് ലക്ഷ്മി ഠാക്കൂർ എന്ന 28കാരൻ അനുജൻ ദുർഗേഷിനെ കൊലപ്പെടുത്തുകയായിരുന്നു.
 
രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചതിന്റെ തലേദിവസമാണ് പൂനെയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ദുർഗേഷ് വീട്ടിലെത്തിയത്. എന്നാൽ ലോക്‌ഡൗൺ അവഗണിച്ച് ഇയാൾ പുറത്തുപോകാൻ തുടങ്ങിയതോടെ രാജേഷ് താക്കീത് ചെയ്തിരുന്നു. എന്നാൽ ദുർഗേഷ് ഇത് അനുസരിക്കാൻ തയ്യാറിയില്ല. തുടർന്ന് ബുധാനഴ്ച പുറത്തുപോയി വീട്ടിൽ തിരികെ എത്തിയ യുവവിനെ രജേഷും ഭാര്യയും ചോദ്യം ചെയ്തു.
 
ഇത് പിന്നീട് ഇരുവരും തമ്മിള്ള തർക്കമായി. തർക്കത്തിനിടെ രാകേഷ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സഹോദരനെ അക്രമിക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്ത്യയിലെത്തുക 5 ഡോർ ജിംനി, കരുത്തനുവേണ്ടി വാഹന പ്രേമികളുടെ കാത്തിരിപ്പ് !