ലോക്‌ഡൗൺ: മറ്റുള്ളവരെ റീചാർജ് ചെയ്ത് സഹായിക്കുന്നവർക്ക് കമ്മീഷൻ പ്രഖ്യാപിച്ച് എയർടെൽ

വ്യാഴം, 9 ഏപ്രില്‍ 2020 (12:03 IST)
ലോക്‌ഡൗൺ കാലത്ത് ഓൺലൈൻ വഴി മറ്റുള്ളവരുടെ നമ്പരുകളിൽ റീചാർജ് ചെയ്ത് നകുന്നവർക്ക് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുകയാണ് എയർടെൽ. എയർടെല്ലിന്റെ വെ‌ബ്സൈറ്റോ വഴി റിചാർജ് ചെയ്തു നൽകുമ്പോഴാണ് ഈ അനുകൂല്യം ലഭിക്കുക. എയർടെൽ താങ്ക്സ് ആപ്പിൽ സൂപ്പർ ഹിറോ ഫീച്ചർ എന്ന പേരിൽ ഇതിനായി പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്.
 
ഇതിലേയ്ക്ക് രജിസ്റ്റർ ചെയ്ത ശേഷം മറ്റുള്ളവർക്ക് റീചാർജ് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിയ്ക്കും. ഇത്തരത്തിൽ റീചാർജ് ചെയ്യുമ്പോൾ റീചാർജ് തുകയുടെ നാല് ശതമാനം കുറവ് നൽകിയാൽ മതിയാകും. നെറ്റ് ബാങ്കിങ്, ആമസോൺ പേയ് പേടിഎം, ക്രഡിറ്റ് ഡബിറ്റ് കാർഡ് എന്നിവയിലൂടെ പെയ്മെന്റ് നടത്താൻ സാധിക്കും. എ‌ടിഏം വഴി ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാനുള്ള സംവിധാനം നേരത്തെ എയർടെൽ ഒരുക്കിയിരുന്നു. ജിയോപോസ് ആപ്പ് വഴി ജിയോയും സമാനമായ സംവിധാനം നൽകുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രണ്ട് ദിവസം, നാലായിരത്തിനടുത്ത് മരണങ്ങൾ, കൊവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് അമേരിക്ക