Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

30 വിക്കറ്റിൽ 21 വിക്കറ്റും വീണത് സ്ട്രൈറ്റ് ഡെലിവറികളിൽ നിന്നും, പിച്ചിൽ ഭൂതമില്ലായിരുന്നുവെന്ന് പീറ്റേഴ്‌സൺ

പിങ്ക്‌ബോൾ ടെസ്റ്റ്
, വെള്ളി, 26 ഫെബ്രുവരി 2021 (12:50 IST)
പിങ്ക്‌ബോൾ ടെസ്റ്റിനായി ഇന്ത്യ ഒരുക്കിയ പിച്ചിൽ അപകടകരമായ യാതൊന്നും തന്നെ ഇല്ലായിരുന്നുവെന്ന് ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്‌സൺ. മത്സരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ദയനീയമായ വിധത്തിലാണ് ബാറ്റ് ചെയ്‌തതെന്നും പീറ്റേഴ്‌സൺ പറഞ്ഞു.
 
മത്സരത്തിൽ രണ്ട് ടീമുകളുടെയും ബാറ്റിങ് മോശമായിരുന്നു. അവരവരോട് തന്നെ സത്യസന്ധത പുലർത്തുന്നവരാണെങ്കിൽ മോശമായാണ് ബാറ്റ് ചെയ്‌തതെന്ന് അവർ തന്നെ സമ്മതിക്കും. 30 വിക്കറ്റുകളിൽ 21 എണ്ണവും സ്ട്രൈറ്റ് ഡെലിവറികളിൽ നിന്നായിരുന്നു. ഭേദപ്പെട്ട നിലയിൽ ബാറ്റ് ചെയ്‌തിരുന്നെങ്കിൽ മാച്ച് മൂന്നാം ദിനത്തിലേക്കും നാലാം ദിനത്തിലേക്കും മത്സരം നീണ്ടുനിന്നേനെയെന്നും പീറ്റേഴ്‌സൺ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാല് ഇന്നിങ്സുകളിൽ ആകെ എറിഞ്ഞത് 842 ഡെലിവറികൾ മാത്രം, 387 റൺസ്, മോദി സ്റ്റേഡിയത്തിൽ പിറന്ന റെക്കോർഡുകൾ