Yuvraj Singh Biopic: യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു
2007 ല്‍ ഇന്ത്യ പ്രഥമ ട്വന്റി 20 കിരീട ജേതാക്കള്‍ ആയപ്പോഴും 2011 ഏകദിന ലോകകപ്പ് സ്വന്തമാക്കിയപ്പോഴും നിര്‍ണായക പങ്കുവഹിച്ച താരമാണ് ഇടംകൈയന്‍ ബാറ്ററും പാര്‍ട് ടൈം ബൗളറുമായ യുവരാജ് സിങ്
Publish Date: Tue, 20 Aug 2024 (09:44 IST)
Updated Date: Tue, 20 Aug 2024 (09:49 IST)
Yuvraj Singh Biopic: ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു. ഭുഷന്‍ കുമാര്‍, രവി ഭഗ്ചന്ദ്ക എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. യുവരാജിന്റെ ഐതിഹാസികമായ ക്രിക്കറ്റ് കരിയറും വ്യക്തി ജീവിതവുമാണ് സിനിമയില്‍ പ്രതിപാദിക്കുക.
ചിത്രത്തിന്റെ പേരോ മറ്റു അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിച്ചേക്കും. ആരായിരിക്കും യുവരാജ് സിങ്ങിന്റെ വേഷം അവതരിപ്പിക്കുക എന്ന കാര്യത്തിലും ഉടന്‍ സ്ഥിരീകരണം ഉണ്ടാകും.
2007 ല്‍ ഇന്ത്യ പ്രഥമ ട്വന്റി 20 കിരീട ജേതാക്കള്‍ ആയപ്പോഴും 2011 ഏകദിന ലോകകപ്പ് സ്വന്തമാക്കിയപ്പോഴും നിര്‍ണായക പങ്കുവഹിച്ച താരമാണ് ഇടംകൈയന്‍ ബാറ്ററും പാര്‍ട് ടൈം ബൗളറുമായ യുവരാജ് സിങ്. താരം അര്‍ബുദത്തോടു പോരാടി ക്രിക്കറ്റ് ഫീല്‍ഡില്‍ വിജയഗാഥകള്‍ രചിച്ചതും സിനിമയിലെ പ്രധാന ഉള്ളടക്കം ആയിരിക്കും.