Yuvraj Singh Biopic: യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു

2007 ല്‍ ഇന്ത്യ പ്രഥമ ട്വന്റി 20 കിരീട ജേതാക്കള്‍ ആയപ്പോഴും 2011 ഏകദിന ലോകകപ്പ് സ്വന്തമാക്കിയപ്പോഴും നിര്‍ണായക പങ്കുവഹിച്ച താരമാണ് ഇടംകൈയന്‍ ബാറ്ററും പാര്‍ട് ടൈം ബൗളറുമായ യുവരാജ് സിങ്

രേണുക വേണു
ചൊവ്വ, 20 ഓഗസ്റ്റ് 2024 (09:44 IST)
Yuvraj Singh Biopic

Yuvraj Singh Biopic: ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു. ഭുഷന്‍ കുമാര്‍, രവി ഭഗ്ചന്ദ്ക എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. യുവരാജിന്റെ ഐതിഹാസികമായ ക്രിക്കറ്റ് കരിയറും വ്യക്തി ജീവിതവുമാണ് സിനിമയില്‍ പ്രതിപാദിക്കുക. 
 
ചിത്രത്തിന്റെ പേരോ മറ്റു അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിച്ചേക്കും. ആരായിരിക്കും യുവരാജ് സിങ്ങിന്റെ വേഷം അവതരിപ്പിക്കുക എന്ന കാര്യത്തിലും ഉടന്‍ സ്ഥിരീകരണം ഉണ്ടാകും. 
 
2007 ല്‍ ഇന്ത്യ പ്രഥമ ട്വന്റി 20 കിരീട ജേതാക്കള്‍ ആയപ്പോഴും 2011 ഏകദിന ലോകകപ്പ് സ്വന്തമാക്കിയപ്പോഴും നിര്‍ണായക പങ്കുവഹിച്ച താരമാണ് ഇടംകൈയന്‍ ബാറ്ററും പാര്‍ട് ടൈം ബൗളറുമായ യുവരാജ് സിങ്. താരം അര്‍ബുദത്തോടു പോരാടി ക്രിക്കറ്റ് ഫീല്‍ഡില്‍ വിജയഗാഥകള്‍ രചിച്ചതും സിനിമയിലെ പ്രധാന ഉള്ളടക്കം ആയിരിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും

Ayush Mhatre: അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ആയുഷ്

കളിച്ചത് മോശം ക്രിക്കറ്റാണ്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു : ഋഷഭ് പന്ത്

ഗംഭീർ അതിരുവിട്ടു, പ്രസ്താവനയിൽ ബിസിസിഐയ്ക്ക് അതൃപ്തി, നടപടി ഉടനില്ല, ടി20 ലോകകപ്പിന് ശേഷം തീരുമാനം

കമ്മിൻസ് പുറത്ത് തന്നെ, രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റമില്ല

അടുത്ത ലേഖനം
Show comments