Webdunia - Bharat's app for daily news and videos

Install App

കുട്ടി ക്രിക്കറ്റിലും തിളങ്ങണം, വീണ്ടും ഐപിഎൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് സ്റ്റീവ് സ്മിത്ത്

അഭിറാം മനോഹർ
ചൊവ്വ, 20 ഓഗസ്റ്റ് 2024 (09:43 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. മേജര്‍ ക്രിക്കറ്റ് ലീഗിലെ വെടിക്കെട്ട് പ്രകടനത്തിന് ശേഷമാണ് ഐപിഎല്‍ കളിക്കാനുള്ള ആഗ്രഹം താരം തുറന്ന് പറഞ്ഞത്. ടി20യ്ക്ക് ചേര്‍ന്ന താരമല്ലെന്ന രീതിയില്‍ ആരാധകര്‍ ഒഴിവാക്കിയ സ്റ്റീവ് സ്മിത്ത് ടി20 ക്രിക്കറ്റില്‍ അടുത്തിടെയായി മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്.
 
മേജര്‍ ക്രിക്കറ്റ് ലീഗ് ഫൈനലില്‍ വാഷിങ്ങ്ടണ്‍ ഫ്രീഡത്തിനായി 52 പന്തില്‍ 88 റണ്‍സുമായി സ്മിത്ത് തിളങ്ങിയിരുന്നു. പാറ്റ് കമ്മിന്‍സും ഹാരിസ് റൗഫും അടങ്ങുന്ന പേസ് നിരയെയാണ് സ്മിത്ത് അടിച്ച് പറത്തിയത്. ഇതിന് പിന്നാലെയാണ് ഐപിഎല്ലില്‍ തിരിച്ചെത്താന്‍ ആഗ്രഹമുള്ളതായി സ്മിത്ത് പറഞ്ഞത്. കഴിഞ്ഞ 2 താരലേലത്തിലും സ്മിത്തിന്റെ പേരുണ്ടായിരുന്നെങ്കിലും താരത്തെ വാങ്ങിക്കാന്‍ ടീമുകള്‍ താത്പര്യം കാണിച്ചിരുന്നില്ല. 35 വയസ് പിന്നിട്ട താരം നിലവില്‍ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് കളിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments