Webdunia - Bharat's app for daily news and videos

Install App

സഹീര്‍ ഖാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് സഹീര്‍

രേണുക വേണു
ബുധന്‍, 28 ഓഗസ്റ്റ് 2024 (15:53 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേഷ്ടാവായി സഹീര്‍ ഖാനെ നിയമിച്ചു. ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയങ്കയാണ് പ്രഖ്യാപനം നടത്തിയത്. ഗൗതം ഗംഭീറിന്റെ പകരക്കാരനായാണ് സഹീറിന്റെ വരവ്. 2023 സീസണില്‍ ഗംഭീര്‍ ആയിരുന്നു ലഖ്‌നൗ ടീമിന്റെ ഉപദേഷ്ടാവ്. 2024 ല്‍ ഗംഭീര്‍ ലഖ്‌നൗ വിട്ട് കൊല്‍ക്കത്തയ്‌ക്കൊപ്പം ചേര്‍ന്നു. ഈ വര്‍ഷം കഴിഞ്ഞ സീസണില്‍ മെന്റര്‍ ഇല്ലാതെയാണ് ലഖ്‌നൗ കളിച്ചത്. 
 
സഹീറിന്റെ വരവ് ബൗളിങ് യൂണിറ്റിനു കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ലഖ്‌നൗ ഫ്രാഞ്ചൈസി വിശ്വസിക്കുന്നത്. ലഖ്‌നൗവിന്റെ ബൗളിങ് പരിശീലകനായ മോണ്‍ മോര്‍ക്കല്‍ ഇന്ത്യയുടെ ബൗളിങ് പരിശീലകനായി നിയമിക്കപ്പെട്ടു. മോര്‍ക്കലിന്റെ കൂടി അസാന്നിധ്യത്തില്‍ സഹീര്‍ ഉപദേഷ്ടാവായി വരുന്നത് ടീമിന് ഗുണം ചെയ്യുമെന്നാണ് ടീം ഉടമ സഞ്ജീവ് ഗോയങ്ക പ്രതീക്ഷിക്കുന്നത്. 
 
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് സഹീര്‍. 2011 ഏകദിന ലോകകപ്പ് ഇന്ത്യ നേടിയപ്പോള്‍ നിര്‍ണായക സ്വാധീനമായിരുന്നു. 2011 ലോകകപ്പില്‍ ഒന്‍പത് കളികളില്‍ നിന്ന് 21 വിക്കറ്റുകളാണ് സഹീര്‍ വീഴ്ത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

WPL 2025 Auction: വിലപ്പിടിപ്പുള്ള താരമായി സിമ്രാൻ ഷെയ്ഖ്, 16 കാരിയായ ജി കമലാനിയെ മുംബൈ സ്വന്തമാക്കിയത് 1.60 കോടി മുടക്കി

ടീമിലിപ്പോള്‍ തലമുറമാറ്റത്തിന്റെ സമയം, മോശം പ്രകടനത്തിന്റെ പേരില്‍ ആര്‍ക്ക് നേരെയും വിരല്‍ ചൂണ്ടില്ലെന്ന് ബുമ്ര

ഫാന്‍സിന് പിന്നാലെ മാനേജ്‌മെന്റും കൈവിട്ടു, പരിശീലകനെ പുറത്താക്കി ബ്ലാസ്റ്റേഴ്‌സ്

വില്യംസണിന്റെ സെഞ്ചുറിക്കരുത്തില്‍ തിളങ്ങി ന്യൂസിലന്‍ഡ്, ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ വിജയത്തിലേക്ക്

ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, ഞാനത്ര പോര, നന്നായി പ്രവർത്തിക്കുന്നില്ല: ഗ്വാർഡിയോള

അടുത്ത ലേഖനം
Show comments