Webdunia - Bharat's app for daily news and videos

Install App

ലഖ്നൗ നായകസ്ഥാനത്ത് നിന്നും കെ എൽ രാഹുലിനെ മാറ്റും, ബാറ്ററായി മാത്രം ടീമിൽ കളിക്കും

അഭിറാം മനോഹർ
ബുധന്‍, 28 ഓഗസ്റ്റ് 2024 (15:44 IST)
വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ലഖ്‌നൗ നായകനായി കെ എല്‍ രാഹുല്‍ തുടരില്ലെന്ന് സൂചന. ബുധനാഴ്ച ലഖ്‌നൗ ടീം ഉടമയായ സഞ്ജീവ് ഗോയങ്ക നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അടുത്ത സീസണിലും ലഖ്‌നൗവില്‍ തുടരാനാണ് രാഹുല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ നായക സ്ഥാനം വേണ്ടെന്ന നിലപാടാണ് രാഹുലിനുള്ളത്. ഇതോടെ അടുത്ത സീസണില്‍ ക്രുനാല്‍ പാണ്ഡ്യയോ, നിക്കോളാസ് പുറാനോ ആകും ലഖ്‌നൗ നായകനാവുക.
 
കഴിഞ്ഞ തിങ്കളാഴ്ച കൊല്‍ക്കത്തയിലെത്തിയ രാഹുല്‍ സഞ്ജീവ് ഗോയങ്കയുമായി ചര്‍ച്ച നടത്തിയിരുന്നു. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യമെന്ന് രാഹുല്‍ ഗോയങ്കയെ അറിയിച്ചു. ദുലീപ് ട്രോഫി പരിശീലനത്തിന് ഭാഗമായി ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് രാഹുല്‍ ഉള്ളത്. ശുഭ്മാന്‍ ഗില്ലിന് കീഴില്‍ ടീം എ യിലാണ് രാഹുല്‍ കളിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അര്‍ജന്റീന ടീം കൊച്ചിയിലെത്തും, 100 കോടിയിലധികം രൂപ ചെലവ് വരുമെന്ന് മന്ത്രി അബ്ദുറഹിമാന്‍

ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ ഒരു പ്രശ്‌നമല്ല, റിഷഭ് പന്തിന്റെ റോള്‍ പ്രധാനമാകും: ഗൗതം ഗംഭീര്‍

കെ എൽ രാഹുലിൽ നിന്നും ടീം കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്, ടെസ്റ്റ് പരമ്പരയ്ക്ക് മുൻപെ രോഹിത് ശർമ

നിങ്ങളുടെ എല്ലാ മസാലകളും നിര്‍ത്തിക്കോ..! ഒന്നിച്ചെത്തി ഗംഭീറും കോലിയും; പരസ്പരം പുകഴ്ത്തലോടു പുകഴ്ത്തല്‍

അടുത്ത ലേഖനം
Show comments