Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അദ്ദേഹം ഒന്ന് മനസുവെച്ചാല്‍ നിമിഷങ്ങള്‍ക്കകം എന്റെ ജീവിതം എനിക്ക് തിരിച്ചുകിട്ടും’; മോദിയെ വിവാഹം ചെയ്യണമെന്ന ആവശ്യത്തിന് പിന്നിലെ കാരണം വ്യക്തമാക്കി യുവതി

മോദിയെ വിവാഹം ചെയ്യണമെന്ന ആവശ്യത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി യുവതി

‘അദ്ദേഹം ഒന്ന് മനസുവെച്ചാല്‍ നിമിഷങ്ങള്‍ക്കകം എന്റെ ജീവിതം എനിക്ക് തിരിച്ചുകിട്ടും’; മോദിയെ വിവാഹം ചെയ്യണമെന്ന ആവശ്യത്തിന് പിന്നിലെ കാരണം വ്യക്തമാക്കി യുവതി
ന്യൂഡല്‍ഹി , വെള്ളി, 13 ഒക്‌ടോബര്‍ 2017 (16:55 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായി രംഗത്ത് വന്ന ജയ്പൂര്‍ സ്വദേശിനി ഓംശാന്തിയുടെ വാര്‍ത്ത നവമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. യുവതിയുടെ ഈ ആഗ്രഹത്തെ പരിഹസിച്ച് നിരവധിപേര്‍ രംഗത്ത് വന്നിരുന്നു. അതിന് പുറമേ ഇവര്‍ക്കെതിരെ പല കെട്ടുകഥകളും ഉണ്ടാക്കിയിട്ടുണ്ട്.
 
തന്നെ പരിഹസിച്ചും കളിയാക്കിയും രംഗത്ത് വന്നവരോട് ഓശാന്തി താന്‍ ആരാണെന്നോ, തന്റെ ജീവിത എങ്ങനെയാണെന്നോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ സ്‌കൂപ് വൂപ് ന്യൂസിനോട് മനസ് തുറക്കുകയാണ് ഓംശാന്തി. 1996ലാണ് താന്‍ വിവാഹം കഴിച്ചതെന്നും ഒരു മാസം പിന്നിട്ടപ്പോള്‍ ഭര്‍ത്താവ് തനിക്ക് മാനസിക രോഗമാണെന്ന് പറഞ്ഞ് ഉപേക്ഷിക്കുകയായിരുന്നെന്നും ഓംശാന്തി വെളിപ്പെടുത്തി.
 
ഭര്‍ത്താവ് ഉപേക്ഷിക്കുമ്പോള്‍ താന്‍ ആറ് മാസം ഗര്‍ഭിണിയാണെന്നും ഓംശാന്തി തുറന്നു പറയുന്നു. വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട എന്നെ സഹോദരനും ഭാര്യയും മോശം സ്ത്രീയായി ചിത്രീകരിച്ചെന്നും ഓംശാന്തി വെളിപ്പെടുത്തി. എന്റെ മകള്‍ അവരുടെ കസ്റ്റഡിയിലാണെന്നും മകളേ കാണാന്‍ പോലും അവര്‍ സമ്മതിക്കുന്നില്ലെന്നും ഓംശാന്തി പറയുന്നു.
 
ഞാന്‍ ഒരു അമ്മയാണ്. സ്വന്തം മകളെ ഒരു നോക്ക് കാണാന്‍ കഴിയാത്ത ഒരു അമ്മയുടെ വിഷമം പലര്‍ക്കും മനസിലാകില്ലെന്നും ഓംശാന്തി വെളിപ്പെടുത്തി. എനിക്ക് കുടുംബ സ്വത്ത് ഉണ്ട്. പക്ഷേ എന്റെ സഹോദരന്‍ തനിക്ക് ഒന്നും നല്‍കിയില്ലെന്നും എനിക്ക് പോകാന്‍ മറ്റൊരു ഇടം ഇല്ലെന്നും ഓംശാന്തി പറയുന്നു. 
 
അതുകൊണ്ടാണ് താന്‍ മോദിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു ധര്‍ണ നടത്തിയത്. അത് വഴി തന്റെ സ്വത്തുക്കള്‍ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഓംശാന്തി വ്യക്തമാക്കി. മോദി ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. അദ്ദേഹം ഒന്നുമനസുവെച്ചാല്‍ നിമിഷങ്ങള്‍ക്കകം എന്റെ ജീവിതം എനിക്ക് തിരിച്ചുകിട്ടുമെന്നും ഓംശാന്തി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിഷ്‌കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാകില്ല; അന്തിമ വിധി വരുന്നത് വരെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മടക്കി അയക്കരുത്: സുപ്രീം കോടതി