കലിപ്പൻ കോഹ്ലി, തോൽക്കുമെന്ന് ഉറപ്പായപ്പോൾ ദക്ഷിണാഫ്രിക്കൻ താരത്തെ ‘ഇടിച്ച്’ വിരാട് !

എസ് ഹർഷ
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (09:53 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി-20 മത്സരത്തിന്റെ തോൽ‌വിയുടെ ഉത്തരവാദിത്വം നായകൻ വിരാട് കോഹ്ലിക്കാണെന്ന ആരോപണം ഉയരുന്നുണ്ട്. തോല്‍വിയുടെ ആഘാതം മാറുന്നതിനു മുമ്പാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു തിരിച്ചടി. കളിക്കിടയിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ക്യാപ്റ്റനെ ഐ.സി.സി താക്കീത് ചെയ്തു. കോലിക്ക് ഒരു ഡീമെറിറ്റ് പോയിന്റ് ചുമത്തിയിട്ടുമുണ്ട്.
 
മത്സരത്തിന്റെ അഞ്ചാം ഓവറില്‍ ഹെന്‍ഡ്രിക്‌സിന്റെ പന്തില്‍ റണ്ണിനായി ഓടുന്നതിനിടെ കോലി, ഹെന്‍ഡ്രിക്‌സിനെ മന:പൂര്‍വം തോളുകൊണ്ട് തട്ടുകയായിരുന്നു. ഐ.സി.സി പെരുമാറ്റച്ചട്ടമനുസരിച്ച് ലെവല്‍ ഒന്ന് കുറ്റമാണിത്. ഇത് മൂന്നാം തവണയാണ് താരത്തിനു ഡീമെറിറ്റ് പോയിന്റ് ലഭിക്കുന്നത്.
 
ഒരു രാജ്യാന്തര മത്സരത്തിനിടെ സഹതാരം, അമ്പയര്‍, സപ്പോര്‍ട്ട് പാനലിലെ അംഗം, മാച്ച് റഫറി തുടങ്ങി ആരുടെയെങ്കിലും ദേഹത്ത് അപകടകരമായ രീതിയില്‍ സ്പര്‍ശിക്കുന്നത് വിലക്കുന്നതാണ് ഈ വകുപ്പ്. കോലി കുറ്റം സമ്മതിച്ചതിനാല്‍ ഔദ്യോഗികമായ ഹിയറിങ് കൂടാതെ തന്നെ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സന്‍ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും ഐ.സി.സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: 'ഇതില്‍ കൂടുതല്‍ എന്താണ് ഇയാള്‍ തെളിയിക്കേണ്ടത്'; ഗില്‍ മൂന്ന് ഇന്നിങ്‌സില്‍ എടുത്തത് സഞ്ജു ഒരൊറ്റ കളികൊണ്ട് മറികടന്നു

ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കിയപ്പോൾ ആദ്യമൊക്കെ വിഷമം തോന്നി, ഇപ്പോൾ പ്രതീക്ഷയൊന്നുമില്ല : ഇഷാൻ കിഷൻ

ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ, ഓപ്പണിംഗ് സ്ഥാനത്തേക്ക് സഞ്ജുവിന് വെല്ലുവിളിയായി ഇഷാൻ കിഷനും പരിഗണനയിൽ

Ashes Series : ആഷസ് മൂന്നാം ടെസ്റ്റിൽ ട്രാവിസ് ഹെഡിന് സെഞ്ചുറി, ഓസ്ട്രേലിയയുടെ ലീഡ് 350 കടന്നു

എന്നാ എല്ലാ കളിയും കേരളത്തിലേക്ക് മാറ്റാം, ടി20 മത്സരം ഉപേക്ഷിച്ചതിൽ പാർലമെൻ്റിൽ തരൂരും രാജീവ് ശുക്ലയും തമ്മിൽ വാഗ്വാദം

അടുത്ത ലേഖനം
Show comments