Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജേസൺ ഹോൾഡറിന്റെ പ്രഹരം താങ്ങാന്‍ കഴിഞ്ഞില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് 11 റൺസ് തോൽവി

വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യ 11 റൺസിന് തോറ്റു

west indies
ആന്റിഗ്വ , തിങ്കള്‍, 3 ജൂലൈ 2017 (09:27 IST)
അമിത ആത്മവിശ്വാസവും ടീം കോംപിനേഷനിലുണ്ടായ മാറ്റങ്ങളും ഇന്ത്യക്ക് തിരിച്ചടിയായി. അതോടെ നാലാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് 11 റൺസിന്റെ തോൽവിയും ഏറ്റുവാങ്ങേണ്ടി വന്നു. 189 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കി നിൽക്കെ 178 റൺനിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റെടുത്ത ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് വിൻഡീസിന്റെ വിജയശിൽപി.
 
ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും ഹാർദ്ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവുമാണ് വിൻഡീസിനെ ചെറിയ സ്കോറിലൊതുക്കിയത്. അജിങ്ക്യ രഹാനെയും (91 പന്തിൽ 60) എം എസ് ധോണിയും (114 പന്തിൽ 54) അർധ സെഞ്ചുറി നേടിയെങ്കിലും റൺനിരക്കിന്റെ സമ്മർദ്ദത്തിലായതാണ് അവസാനം ഇന്ത്യയ്ക്കു തിരിച്ചടിയായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിലെയ്ക്ക് അടിപതറി; കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ കിരീടം ജർമ്മനിക്ക്