ചിലെയ്ക്ക് അടിപതറി; കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ കിരീടം ജർമ്മനിക്ക്
ചിലെയെ തോൽപ്പിച്ച് ജർമനിക്ക് കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ കിരീടം
കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ കിരീടം ജർമ്മനിയ്ക്ക്. കോപ്പ അമേരിക്ക ചാംപ്യൻമാരായ ചിലെയെ 1–0നു തോൽപ്പിച്ചാണ് ജർമനി കോൺഫെഡറേഷൻസ് കപ്പില്‍ മുത്തമിട്ടത്. ഇരുപതാം മിനുറ്റിൽ ലാർസ് സ്റ്റിൻഡില്‍ നേടിയ ഗോളിലാണ് ജർമ്മന്‍ പട വിജയം സ്വന്തമാക്കിയത്.
ചിലെ താരം മാഴ്സലോ ദയസിന്റെ ഒരൊറ്റ പിഴവിൽ നിന്നു പന്തു ലഭിച്ച ടിമോ വെർണർ നൽകിയ പാസാണ് സ്റ്റിൻഡിൽ അനായാസം ലക്ഷ്യത്തിലെത്തിച്ചത്. ആക്രമണത്തിൽ ചിലെ തന്നെയായിരുന്നു മുന്നിൽ. എന്നാൽ കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്തതാണ് ചിലെയ്ക്ക് തിരിച്ചടിയായത്.
കളിയുടെ അവസാന നിമിഷങ്ങളിൽ ജർമ്മൻ ഗോളി സ്റ്റെഗന്റെ തകര്‍പ്പന്‍ സേവുകളാണ് ടീമിന് രക്ഷയായത്. സ്റ്റെഗൻ തന്നെയാണ് കളിയിലെ താരം. അതേ സമയം മെക്സിക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോല്‍പ്പിച്ച് പോർച്ചുഗല്‍ മൂന്നാം സ്ഥാനത്തിനര്‍ഹരാകുകയും ചെയ്തു.