Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവരാജിന്റെ ക്രിക്കറ്റ് ജീവിതം അവസാനിക്കുന്നു ? ശ്രീലങ്കയ്ക്കെതിരായ ഏകദിന ടീമില്‍ നിന്നും പുറത്ത്

ഏകദിന ടീം: യുവരാജ് പുറത്ത്

യുവരാജിന്റെ ക്രിക്കറ്റ് ജീവിതം അവസാനിക്കുന്നു ? ശ്രീലങ്കയ്ക്കെതിരായ ഏകദിന ടീമില്‍ നിന്നും പുറത്ത്
, തിങ്കള്‍, 14 ഓഗസ്റ്റ് 2017 (09:47 IST)
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നു യുവരാജ് സിങ് പുറത്ത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന മോശം ഫോമാണ് യുവരാജിനു തിരിച്ചടിയായത്. മാത്രമല്ല ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെതിരെ മാത്രം അർധ ശതകം നേടിയ യുവരാജിന് അവസാന ഏഴ് ഇന്നിങ്സുകളിൽ 162 റൺസ് മാത്രമാണ് നേടാനായതെന്നതും തിരിച്ചടിയായി.
 
രാജ്യാന്തര ക്രിക്കറ്റിലേക്ക് യുവരാജിന് ഇനി ഒരു മടങ്ങിവരവിനു സാധ്യതയില്ലെന്നാണു പുറത്തുവരുന്ന സൂചനകൾ. അതേ സമയം മഹേന്ദ്ര സിങ് ധോണി ടീമിൽ സ്ഥാനം നിലനിർത്തുകയും ചെയ്യും. ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ബോളിങ്ങിലുമെല്ലാം ഫോം നഷ്ടമായ യുവരാജിന് പകരക്കാരായി ഒരുപാടുപേരുണ്ടെന്നും എന്നാൽ ധോണിക്കു പറ്റിയ പകരക്കാരനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ക്രിക്കറ്റ് ബോർഡിലെ ഒരു ഉന്നതൻ പറഞ്ഞു. 
 
304 ഏകദിനങ്ങളിൽ നിന്നു 8000ൽ പരം റൺസ് നേടിയ താരമാണ് യുവരാജ്. 40 ടെസ്റ്റുകളും 58 ട്വന്റി20കളുമാണ് യുവരാജ് കളിച്ചിട്ടുള്ളത്. വെസ്റ്റ് ഇൻഡീസ് പര്യടനം നടത്തിയ ടീമിലുണ്ടായിരുന്ന ഋഷഭ് പന്തിനും സ്ഥാനം നഷ്ടമായി. കെ എൽ രാഹുലാണ് പന്തിന് പകരമെത്തിയത്. അതോടൊപ്പം സീനിയർ ബോളർമാരായ മുഹമ്മദ് ഷാമി, രവിചന്ദ്ര അശ്വിൻ, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർക്കു വിശ്രമം അനുവദിച്ചു. 
 
ടീം: വിരാട് കോഹ്‌ലി, ശിഖർ ധവാൻ, ധോണി, കേദാർ ജാദവ്, കെ.എൽ.രാഹുൽ, രോഹിത് ശർമ, മനീഷ് പാണ്ഡെ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ഹാർദിക് പാണ്ഡ്യ, അക്‌ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ശർദുൽ ഠാക്കൂർ, ജസ്പ്രിത് ബുമ്ര, അജിങ്ക്യ രഹാനെ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

4,4,6,6,6,0... ഒരോവറില്‍ 26 റൺസ്; ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ചരിത്രം രചിച്ച് ഹർദീക് പാണ്ഡ്യ !