ലങ്ക പിടിക്കാന്‍ കോഹ്ലിയും കൂട്ടരും; ഇന്ത്യ - ശ്രീലങ്ക ആദ്യ ടെസ്റ്റിന് നാളെ തുടക്കം
ഇന്ത്യ - ശ്രീലങ്ക ആദ്യ ടെസ്റ്റിന് നാളെ തുടക്കം
ഇന്ത്യ - ശ്രീലങ്ക ആദ്യ ടെസ്റ്റിന് നാളെ തുടക്കം. പരിശീലക സ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെയുടെ പടിയിറക്കത്തിന് ശേഷം പുതിയ കോച്ച് രവി ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമാണ് നാളെ നടക്കുക. പരമ്പര സ്വന്തമാക്കമെന്ന പ്രതീക്ഷയിലാണ് മികച്ച ഫോമിലുളള വിരാട് കൊഹ്‍ലിയും കൂട്ടരും ഇറങ്ങുന്നത്. അതേസമയം സിംബാബ്‌വെക്കെതിരെ ടെസ്റ്റ് പരമ്പര ജയിച്ച ശ്രീലങ്കയും നല്ല ഫോമിലാണ്.
കരുത്തുറ്റ ബാറ്റിങ് ലൈനപ്പാണ് ടീം ഇന്ത്യയ്ക്ക് കൈമുതലായുള്ളത്. ഒരു ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമില്‍ സ്ഥാനമ്ം നേടിയ രോഹിത് ശര്‍മ്മ ഫോമിലാകുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍ അതേസമയം. പനിമൂലം ഓപ്പണര്‍ ലോകേഷ് രാഹുല്‍ ആദ്യ ടെസ്റ്റില്‍ കളിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. മുഹമ്മദ് ഷാമിയും ഭുവനേശ്വര്‍ കുമാറുമായിരിക്കും പേസാക്രമണം നിയന്ത്രിക്കുക.
അശ്വിന്റേയും രവീന്ദ്ര ജഡേജയും സ്പിന്‍ മികവിനെ എങ്ങനെ നേരിടാമെന്ന ചിന്തയിലാണ് ശ്രീലങ്ക. സിംബാബ്‍വെക്കെതിരെ തിളങ്ങിയ അസേല ഗുണരത്നയുടെ ഫോമിലാണ് ലങ്കയുടെ പ്രതീക്ഷ. ന്യുമോണിയ പിടിപ്പെട്ട ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമല്‍ ആദ്യടെസ്റ്റില്‍ കളിക്കാത്തത് ടീമിന് പ്രഹരമാണ്. ഏഴ് ബാറ്റ്സ്മാന്‍മാരും നാലും ബൌളര്‍മാരും അടങ്ങുന്നതാകും ലങ്കയുടെ ടീം കോമ്പിനേഷന്‍.