Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ക്രിക്കറ്റ് കളിക്കുന്നത് സെഞ്ച്വറികള്‍ക്ക് വേണ്ടിയല്ല’ - സൂപ്പര്‍താരത്തിന്റെ വാക്കുകള്‍ ആര്‍ക്കുനേരെ?

120 ശതമാനം അര്‍പ്പണത്തോടെ കളിക്കാനാണ് ഇഷ്ടം: വീരാട് കോ‌ഹ്‌ലി

‘ക്രിക്കറ്റ് കളിക്കുന്നത് സെഞ്ച്വറികള്‍ക്ക് വേണ്ടിയല്ല’ - സൂപ്പര്‍താരത്തിന്റെ വാക്കുകള്‍ ആര്‍ക്കുനേരെ?
, ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (10:47 IST)
താന്‍ ക്രിക്കറ്റ് കളിക്കുന്നത് സെഞ്ച്വറികള്‍ക്ക് വേണ്ടിയല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോ‌ഹ്‌ലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോഹ്‌ലിയുടെ പരാമര്‍ശം.
 
ക്രിക്കറ്റ് കളിക്കാന്‍ കളത്തിലിറങ്ങിയാല്‍ തന്റെ റെക്കോര്‍ഡുകളോ വ്യക്തിഗത സ്‌കോറുകളോ ശ്രദ്ധിക്കാറില്ലെന്ന്  വിരാട് പറയുന്നു. സെഞ്ച്വറികള്‍ സ്വാഭവികമായി സംഭവിക്കുന്നതാണ്, അല്ലാതെ സെഞ്ച്വറികള്‍ക്കായി താന്‍ ഒരിക്കലും ക്രിക്കറ്റ് കളിക്കാറില്ലെന്നും കോഹ്‌ലി പറയുന്നു. മത്സരങ്ങള്‍ ജയിക്കാനാണ് താന്‍ കളിക്കുന്നത്. ടീം ജയിക്കുകയാണെങ്കില്‍ 98ലോ 99ലോ പുറത്തായാലും താന്‍ സന്തോഷവാനാണെന്നും കോഹ്ലി പറയുന്നു.
 
എത്ര വര്‍ഷം താന്‍ കളിക്കുകയാണെങ്കിലും സ്വാഭാവികമായ കളിയാണ് പുറത്തെടുക്കുക. ടീമിന് വേണ്ടി എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ എല്ലാം ചെയ്യുകയാണ് തന്റെ ലക്ഷ്യം. അത് ഫീല്‍ഡിലായാലും ബാറ്റിങ്ങിലായാലും. ടീമിന് വേണ്ടി 120 ശതമാനം അര്‍പ്പണത്തോടെ കളിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും കോഹ്‌ലി പറയുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിന്റെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ അവന്‍ തകര്‍ക്കും; മുന്നറിയിപ്പുമായി സെവാഗ്