വിവാഹവാഗ്ദാനം നല്‍കി സഹപാഠിയെ ബലാത്സംഗം ചെയ്‌തു; പതിനേഴുകാരന് 20 വര്‍ഷം തടവ്

വ്യാഴം, 11 ജൂലൈ 2019 (18:21 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത പതിനേഴുകാരനു 20 വർഷം തടവും രണ്ടുലക്ഷംരൂപ പിഴയും. കൊൽക്കത്ത കോടതിയാണ് പോക്‍സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.

സഹപാഠിയായ പെണ്‍കുട്ടിയെ ആണ് പതിനേഴുകാരന്‍ ലൈംഗികമായി ഉപയോഗിച്ചത്. വീട്ടില്‍ ആരുമില്ലാത്ത സമയമത്ത് വീട്ടിലെത്തിയ പ്രതി വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡപ്പിക്കുകയായിരുന്നു.

ബലാത്സംഗം നടന്ന വിവരം പെണ്‍കുട്ടി മാതാപിതാക്കളോട് പറയുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസെടുത്ത പൊലീസ് പതിനേഴുകാരനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

പെൺകുട്ടിക്ക് അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരം നല്കാൻ പശ്ചിമബംഗാൾ സർക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ബര്‍മിംഗ്‌ഹാമില്‍ ‘ചോരക്കളി’; ആര്‍ച്ചറുടെ ബൗണ്‍സറേറ്റ് ഹെല്‍മറ്റ് ഊരി തെറിച്ചു - രക്തമൊലിച്ച് ക്യാരിയുടെ മുഖം