Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

‘ആ ഇന്ത്യന്‍ താരത്തെ ശ്രദ്ധിച്ചില്ലെങ്കില്‍ തകര്‍ന്നടിയും’; ന്യൂസിലന്‍ഡിന് മുന്നറിയിപ്പുമായി വെട്ടോറി

India
മാഞ്ചസ്‌റ്റര്‍ , തിങ്കള്‍, 8 ജൂലൈ 2019 (17:13 IST)
ലോകകപ്പിലെ ആദ്യ സെമി പോരാട്ടത്തിന് വിരാട് കോഹ്‌ലിക്കും സംഘത്തിനുമെതിരെ ഇറങ്ങുന്ന ന്യൂസിലന്‍ഡ് ടീമിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍ ഡാനിയേല്‍ വെട്ടോറി.

ഇന്ത്യന്‍ നിരയിലെ ഏറ്റവും ഭയപ്പെടേണ്ട താരത്തെ ചൂണ്ടിക്കാട്ടിയാണ് വെട്ടോറി നിര്‍ദേശം നല്‍കിയത്. പേസ് ബോളര്‍ ജസ്‌പ്രിത് ബുമ്രയെ നേരിടുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്.  

നിലവിലെ സാഹചര്യത്തില്‍ അടിസ്ഥാനപരമായി ബൂമ്രയെ നേരിടാന്‍ സാധിക്കില്ല. ഇന്ത്യക്കെതിരായ മത്സരത്തില്‍  ഇംഗ്ലണ്ട് പുറത്തെടുത്ത തന്ത്രമാണ് കിവിസും പുറത്തെടുക്കേണ്ടത്. ബുമ്രയെ ആക്രമിക്കാതെ മറ്റ് ബോളര്‍മാരെ കടന്നാക്രമിച്ച രീതിയാണ് ഇംഗ്ലീഷ് ടീം പുറത്തെടുത്തത്. അതേ പാതയാണ് ന്യൂസിലന്‍ഡ് സ്വീകരിക്കേണ്ടതെന്നും വെട്ടേറി പറഞ്ഞു.

ഒരുപാട് ആയുധങ്ങള്‍ ഉള്ള താരമാണ് ബൂമ്ര. ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് ഉപയോഗിക്കാവുന്ന വജ്രായുധം ട്രെന്‍റ് ബോള്‍ട്ട് ആണെന്നും മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിതിനെ പോലെ ബാറ്റ് ചെയ്യുന്നത് മണ്ടന്മാർ: തുറന്ന് പറഞ്ഞ് സൂപ്പർതാരം