Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പാക് ടീം കോഹ്‌ലിപ്പടയെ ഭയപ്പെടുന്നു, ഇന്ത്യയുടെ കരുത്ത് ഇതാണ്’; തുറന്നു പറഞ്ഞ് വഖാര്‍ യൂനിസ്

‘പാക് ടീം കോഹ്‌ലിപ്പടയെ ഭയപ്പെടുന്നു, ഇന്ത്യയുടെ കരുത്ത് ഇതാണ്’; തുറന്നു പറഞ്ഞ് വഖാര്‍ യൂനിസ്
മാഞ്ചസ്‌റ്റര്‍ , ചൊവ്വ, 18 ജൂണ്‍ 2019 (17:54 IST)
വിരാട് കോഹ്‌ലിയുടെ ഈ ടീ പാകിസ്ഥാനെ ഭയപ്പെടുത്തുന്നുവെന്ന് പാക് പേസ് ഇതിഹാസവും മുന്‍ പരിശീലകനുമായ വഖാര്‍ യൂനിസ്. ഈ ടീമിന് തങ്ങള്‍ ദുര്‍ബലരാണെന്ന ചിന്ത പാക് ടീമിനുണ്ട്. ഇന്ത്യക്കെതിരെ കളിക്കാന്‍ ഇറങ്ങുമ്പോള്‍ പാകിസ്ഥാന്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നത് പതിവായി തീര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ടീമുകളുടെയും അന്തരം വളരെ വലുതായി തീര്‍ന്നിരിക്കുന്നു. പ്രതിഭകളെ മാത്രം ആശ്രയിച്ചാണ് പാക് ടീം കളിക്കുന്നത്. എന്നാല്‍, ടീം വര്‍ക്കിനാണ് ഇന്ത്യന്‍ ടീം പ്രാധാന്യം നല്‍കുന്നത്. ഓരോ താരങ്ങള്‍ക്കും അവരുടെ ഡ്യൂട്ടി എന്താണെന്ന് വ്യക്തമായി അറിയാം. അതവര്‍ ഭംഗിയായി നിറവേറ്റുന്നതാണ് ലോകകപ്പില്‍ കണ്ടതെന്നും വഖാര്‍ പറഞ്ഞു.

1990കളില്‍ പാക് ടീം ശക്തരായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ശാരീരികക്ഷമത വര്‍ധിപ്പിക്കാതെ ഇന്ത്യയുമായി പിടിച്ചുനില്‍ക്കാന്‍ പാക് ടീമിനാകില്ല. ബൗളര്‍മാര്‍ ശരിയായ ലെംഗ്തില്‍ പന്തെറിയാത്തതാണ് ഇന്ത്യ മികച്ച ടോട്ടലിലേക്ക് എത്തുന്നതിന് കാരണമായതെന്നും ഐസിസിക്ക് വേണ്ടിയെഴുതി കോളത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഞാൻ പാക് താരങ്ങളുടെ അമ്മയല്ല, ഇച്ഛാഭംഗം തീർക്കാൻ വേറെന്തെങ്കിലും വഴി നോക്കൂ’ : സാനിയ