Webdunia - Bharat's app for daily news and videos

Install App

ന്യൂസിലന്‍ഡിനെ തരിപ്പണമാക്കാന്‍ കോഹ്‌ലി; ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ - സാധ്യതാ ടീം ഇങ്ങനെ!

Webdunia
തിങ്കള്‍, 8 ജൂലൈ 2019 (15:06 IST)
ലോകകപ്പ് കൈപ്പിടിയിലൊതുക്കാനുള്ള പോരാട്ടത്തില്‍ നാല് ടീമുകള്‍ അവശേഷിക്കുന്നു. ഇന്ത്യ, ന്യൂസിലന്‍‌ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ഏകദിന ലോകകപ്പിലെ നാല് മുന്‍‌നിര ടീമുകള്‍. ആദ്യ സെമിയില്‍ വിരാട് കോഹ്‌ലിയും സംഘവും നേരിടേണ്ടത് കെയ്‌ന്‍ വില്യംസണ്‍ നയിക്കുന്ന കിവികളെ.

നിര്‍ണായ പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പതിവ് പോലെ കെ എല്‍ രാഹുല്‍ - രോഹിത് ശര്‍മ്മ സഖ്യം ഓപ്പണ്‍ ചെയ്യും. കോഹ്‌ലി മൂന്നാമത് എത്തുമ്പോള്‍ നാലാമനായി പന്ത് ക്രീസിലെത്തും. മധ്യനിരയുടെ കാവല്‍‌ക്കാരനായി ധോണി അഞ്ചാമത് എത്തുമ്പോള്‍ ആറാം സ്ഥാനം ദിനേഷ്  കാര്‍ത്തിക്ക് തുടരും. പവര്‍ഹിറ്ററായ ഹാര്‍ദ്ദിക് പാണ്ഡ്യ പിന്നാലെ എത്തും.

ബോളിംഗ് ഡിപ്പാര്‍ട്ടുമെന്റില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ മത്സരങ്ങളില്‍ അധികം റണ്‍ വിട്ടു നല്‍കിയെങ്കിലും ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ നിലനിന്നേക്കും. കുല്‍‌ദീപിന് പകരം ചാഹല്‍ എത്താ‍നുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോള്‍ രവീന്ദ്ര ജഡേജ ടീമില്‍ തുടരും. ചാഹലും കുല്‍‌ദീപും ടീമിലെത്തിയാല്‍ ജഡേജ പുറത്തിരിക്കും. എന്നാല്‍, ശ്രീലങ്കയ്‌ക്കെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ജഡേജയെ തഴയാന്‍ സാധ്യത കുറവാണ്.

കേദാര്‍ ജാദവ് പതിവ് പോലെ പുറത്തിരിക്കും. ധോണിക്ക് ശേഷം കാര്‍ത്തിക്ക്, പാണ്ഡ്യ, ജഡേജ എന്നിവര്‍ എത്തുന്നത് ബാറ്റിംഗ് ഓര്‍ഡര്‍ ശക്തപ്പെടുത്തുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. ആറാമത് ഒരു ബോളര്‍ കൂടി വേണമെന്നാണ് തീരുമാനമെങ്കില്‍ കാര്‍ത്തിക്ക് പുറത്തിരിക്കും. പകരം ജാദവ് ടീമിലിടം നേടും.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments