പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര തുടക്കം. തുടർച്ചയായ മൂന്നാം മത്സരത്തിലും അർധസെഞ്ചൈ തികച്ച് രോഹിത് ഷർമ മികച്ച രീതിയിൽ ബാറ്റു വീശുകയാണ്. 34 പന്തിൽ ആറ് ബൗണ്ടറികളും രണ്ട് സിക്സും അടങ്ങുന്നതാണ് രോഹിത്തിന്റെ അർധ സെഞ്ച്വറി. താരത്തിന്റെ 43ആമത് ഏകദിന അർധസെഞ്ച്വറി കൂടിയാണിത്
95 (92), 56 (89), 122 (144)*, 57(70), 61 (52)* എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ രോഹിത് ശർമയുടെ ഇന്നിംഗ്സ്. ടോസ് നേടിയ പാകിസ്ഥാൻ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ശിഖർ ധവാന് പകരം കെ എൽ രാഹുലാണ് ഓപ്പൺ ചെയ്യുന്നത്. ശിഖർ ധവാന് പകരക്കാരനായി എത്തിയ വിജയ് ശങ്കർ മത്സരത്തിലൂടെ ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.