സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ: കാരണം ഇതാവാം !

ഞായര്‍, 16 ജൂണ്‍ 2019 (15:17 IST)
എത്രയെല്ലാം ശ്രമിച്ചിട്ടും പണം കയ്യിൽ നിൽക്കുന്നില്ല. ലഭിക്കുന്ന ധനമെല്ലാം പ്രയോജനപ്പെടാതെപോകുന്നു എന്നെല്ലാം പലരും പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ടാവും സ്വയം അനുഭവവും ഉണ്ടാകും. ഇതിന്റെ കാരണങ്ങലന്വേഷിച്ചു പരിഹാരങ്ങൾ പലത് ചെയ്തിട്ടും മാറ്റമില്ലെങ്കിൽ ഏറ്റവു പ്രധനപ്പെട്ട ഒരു കാരണം നമ്മൾ മറന്നു പോകുന്നതുകൊണ്ടാവണം.
 
സാമ്പത്തികമായ ഏത് കൈമാറ്റങ്ങളും ക്രയവിക്രയങ്ങളും ചെയ്യുന്നതിന് സമയത്തിനും ദിവസത്തിനും വലിയ പ്രാധാന്യം ഉണ്ട് എന്നതാണ് വാസ്തവം. ചില ദിവസങ്ങൾ സാമ്പത്തികമായ കൈമാറ്റങ്ങൾക്ക് ഉചിതമല്ല എന്ന് ജ്യോതിഷത്തിൽ പറയുന്നുണ്ട്. കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്രങ്ങൾ വരുന്ന നാളുകളിൽ ഒരിക്കലും ധനപരമായ ക്രയങ്ങൾ നടത്തരുത് എന്നാണ് വിശ്വാസം.
 
ഈ നക്ഷത്രങ്ങൾ വരുന്ന നാളുകളിൽ പണം വാങ്ങുകയോ കൊടുക്കുകയോ ചെയ്താൽ വലിയ കടബാധ്യതയിലേക്ക് എത്തിച്ചേരും എന്നും കുടുംബത്തിന്റെ ഐശ്വര്യം തന്നെ ഇല്ലാതാകുമെന്നും ജ്യോതിഷത്തിൽ വ്യക്തമാക്കുന്നു. അതുപോലെ തന്നെ ചൊവ്വ വെള്ളി ദിവസങ്ങളിൽ ധനമോ ധാന്യങ്ങളോ കൈമാറ്റം ചെയ്യുന്നത് സമാന ഫലമുണ്ടാക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വീട്ടിൽ ഇക്കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കൂ !