Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു മിന്നല്‍ സ്‌റ്റമ്പിങ്, മൂന്ന് ക്യാച്ച്; ലങ്കന്‍ ബാറ്റിംഗിന്റെ ‘തല’യരിഞ്ഞ് ധോണി - വിമര്‍ശകര്‍ എവിടെ ?

ഒരു മിന്നല്‍ സ്‌റ്റമ്പിങ്, മൂന്ന് ക്യാച്ച്; ലങ്കന്‍ ബാറ്റിംഗിന്റെ ‘തല’യരിഞ്ഞ് ധോണി - വിമര്‍ശകര്‍ എവിടെ ?
ലീഡ്‌സ് , ശനി, 6 ജൂലൈ 2019 (18:52 IST)
വിമര്‍ശനം ശക്തമാകുമ്പോള്‍ പ്രകടനത്തിലൂടെ മറുപടി നല്‍കുക എന്നതാണ് ധോണി സ്‌റ്റൈല്‍. അത് വിക്കറ്റിന് പിന്നിലായാലും മുന്നിലായാലും ഫലം ഒന്നുതന്നെ. ഒറ്റ മത്സരത്തിലൂടെ തന്നെ സാഹചര്യം തനിക്ക് അനുകൂലമാക്കി മാറ്റാന്‍ ധോണിയേക്കാള്‍ കേമന്‍ ഇന്ത്യന്‍ ടീമിലില്ല.

ലോകകപ്പില്‍ ബാറ്റിംഗിലെ മെല്ലപ്പോക്കിന്റെ പേരില്‍ പഴികേള്‍ക്കുണ്ട് ധോണി. സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍, സൌരവ് ഗാംഗുലി, വിരേന്ദ്രര്‍ സെവാഗ് എന്നിവര്‍ ഇന്ത്യന്‍ ടീമിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച ക്യാപ്‌റ്റനെ വിമര്‍ശിക്കാന്‍ രംഗത്തുണ്ടായിരുന്നു.

എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ ധോണി നടത്തിയ പ്രകടനം വിമര്‍ശകരെ ഞെട്ടിച്ചു. നാല് ലങ്കന്‍ വിക്കറ്റുകളാണ് മഹിയുടെ ഇടപെടലില്‍ അതിവേഗം കൂടാരം കയറിയത്. ജസ്‌പ്രിത് ബുമ്രയുടെ പന്തില്‍  ഓപ്പണര്‍മാരായ ദിമുത് കരുണരത്‌നെയെയും കുശാല്‍ പെരേരയെയും ധോണിയുടെ കൈകളിലെത്തി.

യുവതാരങ്ങളെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ക്യാച്ചിലൂടെയാണ് പാണ്ഡ്യയുടെ പന്തില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയെ ധോണി ക്യാച്ചിലൂടെ പറഞ്ഞയച്ചു. രവീന്ദ്ര ജഡേജയെ മുന്നോട്ട് കയറി കളിക്കാന്‍ ശ്രമിച്ച കുശാല്‍ മെന്‍ഡിസിനെ മിന്നല്‍ സ്‌റ്റമ്പങ്ങിലൂടെ ധോണി മടക്കി അയച്ചു. പിച്ച് ചെയ്‌ത പന്ത് കുത്തിത്തിരിഞ്ഞ് ധോണിയുടെ കൈകളില്‍. ലങ്കന്‍ താരം ബാലന്‍‌സ് ചെയ്‌തു നില്‍ക്കുന്നതിന് മുമ്പേ ബെയ്‌ല്‍ താഴെ വീണു. സെക്കന്‍ഡുകള്‍ മാത്രം മതിയായിരുന്നു ധോണിക്ക് ആ വിക്കറ്റില്‍ പങ്കാളിയാകാ‍ന്‍.

വിക്കറ്റിന് പിന്നിലെ പ്രകടനത്തിലൂടെ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ധോണി മറുപടി നല്‍കിയിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിയുള്ളപ്പോള്‍ ക്രീസ് വിടരുതെന്ന മുന്നറിയിപ്പ് മറന്നു; വിക്കറ്റിന്‍ പിന്നില്‍ ധോണിയുടെ മായാജാലം