അനുപമ പരമേശ്വരനും ബൂമ്രയും പ്രണയത്തിൽ?

വെള്ളി, 7 ജൂണ്‍ 2019 (12:30 IST)
പ്രേമം എന്ന ചിത്രത്തിലൂടെ സൌത്ത് ഇന്ത്യ മുഴുവൻ ആരാധകരെ ഉണ്ടാക്കിയ നടിയാണ് അനുപമ പരമേശ്വരൻ. ആകെ രണ്ട് സിനിമകൾ മാത്രമാണ് അനുപമ മലയാളത്തിൽ ചെയ്തിട്ടുള്ളത്. തെലുങ്കിലാണ് താരമിപ്പോൾ തിളങ്ങുന്നത്. അനുപമയെ കുറിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ ടോളിവുഡിൽ ചർച്ചയാകുന്നത്. 
 
അനുപമയെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബ്രൂമ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നു. മാത്രമല്ല മേരിയുടെ എല്ലാ ഫോട്ടോകളും ലൈക്കും ചെയ്യുന്നു. ഇതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഗോസിപ്പ് വന്നു. എന്നാൽ, തങ്ങൾ തമ്മിൽ ഒന്നുമില്ലെന്നും ജസ്പ്രീത് ബൂമ്രയുമായി നല്ല സൗഹൃദത്തിലാണ് താനെന്നുമാണ് അനുപമ നൽകുന്ന വിശദീകരണം.
 
ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അനുപമയുടെ മറുപടി. ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം അഹമ്മദാബാദുകാരനായ ജസ്പ്രീത് ബുംറ ലൈക്ക് ചെയ്യുന്നുണ്ട്.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘മഹാ വിസ്മയത്തിന്റെ മാമാങ്ക കാലം, അത്ര എളുപ്പമല്ല മാമാങ്കം പോലൊരു സിനിമ’ - ഈ കാത്തിരിപ്പ് വെറുതേയാകില്ല !