Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാന്‍ കോഹ്‌ലിയോട് യാചിക്കുന്നു; പ്ലീസ് ഞങ്ങളെയൊന്ന് രക്ഷിക്കൂ, തോറ്റ് കൊടുക്കരുത്!

പാകിസ്ഥാന്‍ കോഹ്‌ലിയോട് യാചിക്കുന്നു; പ്ലീസ് ഞങ്ങളെയൊന്ന് രക്ഷിക്കൂ, തോറ്റ് കൊടുക്കരുത്!
, ശനി, 29 ജൂണ്‍ 2019 (15:35 IST)
അങ്ങോട്ടോ ഇങ്ങോട്ടോ എന്ന അവസ്ഥയിലാണ് ലോകകപ്പ് ഫേവററ്റുകളായ ഓയിന്‍ മോര്‍ഗന്റെ ഇംഗ്ലണ്ട്. വീമ്പ് പറച്ചിലിന് യാതൊരു കുറവുമില്ലാതെയണ് ഇംഗ്ലീഷ് ടീം പോരിനിറങ്ങിയത്. ഒന്നാം നമ്പര്‍ ടീം, മാച്ച് വിന്നര്‍മാരുടെ നീണ്ട നിര, വിക്കറ്റെടുക്കാന്‍ പിശുക്കില്ലാത്ത ബോളര്‍മാര്‍ ഇങ്ങനെ നീണ്ടു പോകുന്ന പുകഴ്‌ത്തുലുകള്‍. ഇതിനു പിന്നാലെ 500 റണ്‍സ് അടിച്ചു കൂട്ടിയേക്കുമെന്ന പ്രവചനവും.  

എന്നാല്‍ പാകിസ്ഥാൻ, ഓസ്ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകള്‍ നല്‍കിയ എട്ടിന്റെ പണി ഇംഗ്ലണ്ടിനെ ത്രിശങ്കുവിലാക്കി. ലോകകപ്പ് പോരാട്ടത്തില്‍ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ രണ്ടു ടീമുകളെ തോല്‍പ്പിക്കേണ്ട ഗതികേടിലുമായി. തോല്‍‌വിയറിയാതെ മുന്നേറുന്ന ഇന്ത്യയേയും ഒരു മത്സരം മാത്രം തോറ്റ ന്യൂസിലന്‍ഡിനെയുമാണ് ഇംഗ്ലണ്ടിന് നേരിടേണ്ടത്.


ലോകകപ്പിലെ മികച്ച പോരാട്ടങ്ങളിലൊന്നായ ഇന്ത്യ - ഇംഗ്ലണ്ട് മത്സരം നിര്‍ണായകമാകുന്നത് രണ്ട് ടീമുകള്‍ക്കാണ്. ആതിഥേയര്‍ക്കും ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാനും. ബർമിങ്ങാമിൽ കോഹ്‌ലിയുടെയും സംഘത്തിന്റെയും വിജയത്തിനായി പ്രാര്‍ഥിക്കുക പാക് ആരാധകരായിരിക്കുമെന്നതില്‍ സംശയമില്ല. ഇംഗ്ലണ്ട് തോല്‍‌ക്കുകയും ഇതിനൊപ്പം അടുത്ത രണ്ടു കളിയും സര്‍ഫ്രാസും കൂട്ടരും ജയിക്കുകയും വേണം.

ലോകകപ്പിൽ ഇന്ത്യക്കൊപ്പം അജയ്യരായി കുതിച്ച ന്യൂസീലൻഡിനെ ആറു വിക്കറ്റിന് തകര്‍ത്തതോടെയാണ്   പാക്കിസ്ഥാൻ ജീവന്‍ തിരിച്ചു പിടിച്ചത്. ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍‌പ്പിക്കുന്നതിനൊപ്പം അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്ക് എതിരെയാണ് അവര്‍ക്ക് ജയിക്കേണ്ടത്.

ഇങ്ങനെയൊരു ഘട്ടത്തില്‍ ഇന്ത്യയുടെ ജയത്തിനായി ഉള്ളുരുകി പ്രാർഥിക്കേണ്ട ഗതികേടിലായി പാകിസ്ഥാന്‍. പാക് ആരാധകര്‍ ഇന്ത്യക്ക് സപ്പോര്‍ട്ട് കൊടുക്കുമോ എന്ന മുനവച്ച ചോദ്യവുമായി പാക് വംശജനും മുൻ ഇംഗ്ലണ്ട് നായകനുമായ നാസർ ഹുസൈന്‍ രംഗത്തുവന്നിരുന്നു. കോഹ്‌ലിയും സംഘവും ഇംഗ്ലണ്ടിനെ തോല്‍‌പ്പിച്ച് ഞങ്ങളെ സഹായിക്കണമെന്ന അപേക്ഷയുമായിട്ടാണ് ശുഐബ് അക്തര്‍ രംഗത്തുവന്നത്.

അതേസമയം, ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ തോറ്റുകൊടുക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ താരമായ ബാസിത് അലി വ്യക്തമാക്കി. പാക് ടീം സെമിയിൽ കടക്കുന്നത് ഇന്ത്യ ഒരിക്കലും ഇഷ്ടപ്പെടില്ല. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ കോഹ്‌ലിയും  സംഘവും എന്തു വിലകൊടുത്തും തോറ്റു കൊടുക്കുമെന്നുമാണ് അലിയുടെ കണ്ടെത്തൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ബാറ്റിംഗ് നിര അമ്പേ പരാജയപ്പെടുന്നു? അടിച്ചാൽ ‘എറിഞ്ഞ് വീഴ്ത്തുന്ന’ ബൌളിംഗ് നിര !