Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാന്‍ ലോകകപ്പ് ഫൈനല്‍ കളിക്കുമെന്ന് സൂപ്പര്‍താരത്തിന്റെ പ്രവചനം

പാകിസ്ഥാന്‍ ലോകകപ്പ് ഫൈനല്‍ കളിക്കുമെന്ന് സൂപ്പര്‍താരത്തിന്റെ പ്രവചനം
ലണ്ടന്‍ , ശനി, 22 ജൂണ്‍ 2019 (20:03 IST)
തുടര്‍ച്ചയാ‍യ പരാജയങ്ങള്‍ക്കൊപ്പം ഇന്ത്യക്കെതിരായ തോല്‍‌വിയോടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന പാകിസ്ഥാന്‍ ടീം ലോകകപ്പ് ഫൈനലില്‍ എത്തുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?. എന്നാല്‍ അങ്ങനെ സംഭവിക്കുമെന്നാണ് ടീമിലെ പേസറായ വഹാബ് റിയാസ് പറയുന്നത്.

ലോകകപ്പില്‍ സെമിയും ഫൈനലും കളിക്കാന്‍ ഈ പാക് ടീമിന് കഴിയുമെന്നാണ് വഹാബ് റിയാസ് വ്യക്തമാക്കുന്നത്.

“ലോകകപ്പ് മത്സരങ്ങളിലെക്ക് ഞങ്ങള്‍ ശക്തമായി തിരിച്ചെത്തും. സമ്മര്‍ദ്ദഘട്ടങ്ങളില്‍ പോലും മികച്ച പ്രകടനം നടത്താന്‍ ടീമിനാകും. മുന്‍ മത്സരങ്ങളില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തും. മറ്റ് ടീമുകളോളം കരുത്തരാണ് ഞങ്ങള്‍” - എന്നും അദ്ദേഹം പറഞ്ഞു.

കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് പാകിസ്ഥാനുള്ളത്. മൂന്ന് പോയിന്റുമായി ദുര്‍ബലരായ  അഫ്‌ഗാനിസ്ഥാന് മുകളിലായി ഒമ്പതാം സ്ഥാനത്താണ് സര്‍ഫ്രാസ് അഹമ്മദും കൂട്ടരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരാട് കോഹ്‌ലിയെ തേടി മറ്റൊരു നേട്ടവും