Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇപ്പോഴത്തെ ഇന്ത്യൻ ടീം ശരിക്കും ഞങ്ങളെ ഭയപ്പെടുത്തുന്നു: പാക് ഇതിഹാസം വഖാർ യൂനിസ്

ഇപ്പോഴത്തെ ഇന്ത്യൻ ടീം ശരിക്കും ഞങ്ങളെ ഭയപ്പെടുത്തുന്നു: പാക് ഇതിഹാസം വഖാർ യൂനിസ്
, വ്യാഴം, 20 ജൂണ്‍ 2019 (11:44 IST)
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിനു അന്ത്യമായപ്പോൾ സന്തോഷിച്ചത് ഇന്ത്യൻ ആരാധകരാണ്. പാകിസ്ഥാന്റെ പതനത്തിൽ പാക് താരങ്ങൾ പോലും ഞെട്ടി. ഇന്ത്യയ്ക്കെതിരായ തോൽ‌വിയിൽ പലരും പാക് നായകനേയും ടീമിനേയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. 
 
ഇപ്പോഴിതാ വിരാട് കോലിയുടെ നേതൃത്വത്തിലപള്ള ഈ ഇന്ത്യന്‍ ടീം ശരിക്കും പാക്കിസ്ഥാനെ പേടിപ്പിക്കുന്നുവെന്ന് തുറന്നു പറയുകയാണ് പാക് പേസ് ഇതിഹാസവും മുന്‍ പരിശീലകനുമായ വഖാര്‍ യൂനിസ്. ഐസിസിക്ക് വേണ്ടിയെഴുതി കോളത്തിലാണ് വഖാര്‍ ഇക്കാര്യം പറയുന്നത്.
 
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ-പാക് ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള അന്തരം വളരെ വലുതാണ്. ലോകകപ്പിലും അതുതന്നെയാണ് കണ്ടത്. പാക് ടീം പ്രതിഭകളെ ആശ്രയിച്ചു മാത്രം നില്‍ക്കുകയാണ്. എന്നാൽ, ഇന്ത്യ ടീം വര്‍ക്കിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഇന്ത്യന്‍ ടീമിലെ ഓരോരുത്തര്‍ക്കും അവരുടെ റോള്‍ എന്താണെന്ന് കൃത്യമായി അറിയാം. അതവര്‍ ഭംഗിയായി നിറവേറ്റുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എഴുതുന്നു.
 
1990കളില്‍ പാക് ടീം ശക്തരായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീം ശരിക്കും ഞങ്ങളെ ഭയപ്പെടുത്തുന്നു. ഇന്ത്യക്കെതിരെ നിര്‍ണായക മത്സരത്തിനിറങ്ങുമ്പോഴൊക്കെ പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തിലാവുന്നു. ഇന്ത്യയ്ക്ക് മുന്നില്‍ ദുര്‍ബലരാണെന്ന ചിന്ത ഉയരുന്നു. ശാരീരികക്ഷമത വര്‍ധിപ്പിക്കാതെ ഇന്ത്യയുമായി പിടിച്ചുനില്‍ക്കാനാവില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫൈനലിൽ ഇന്ത്യയെ എതിരിടുന്നത് ഇംഗ്ലണ്ട്?