Select Your Language

Notifications

webdunia
webdunia
webdunia
webdunia

കപ്പുയര്‍ത്തുന്നത് കോഹ്‌ലിയാണെങ്കില്‍ ബുദ്ധികേന്ദ്രം ധോണിയാകും - കാരണങ്ങള്‍ നിരവധി!

കപ്പുയര്‍ത്തുന്നത് കോഹ്‌ലിയാണെങ്കില്‍ ബുദ്ധികേന്ദ്രം ധോണിയാകും - കാരണങ്ങള്‍ നിരവധി!
മുംബൈ , ബുധന്‍, 22 മെയ് 2019 (17:06 IST)
ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യയുടെ ബുദ്ധികേന്ദ്രം മഹേന്ദ്ര സിംഗ് ധോണിയാണെന്ന് വ്യക്തമാക്കിയത്
മുന്‍ പാകിസ്ഥാന്‍ നായകന്‍ സഹീര്‍ അബ്ബാസാണ്. വിരാട് കോഹ്‌ലിക്കും സംഘത്തിനും ആത്മവിശ്വാസം പകരുന്നത് ധോണിയുടെ സാന്നിധ്യവും ഇടപെടലുകളുമാകുമെന്ന് ഇംഗ്ലണ്ടിലേക്ക് പറക്കും മുമ്പ് പരിശീലകന്‍ രവി ശാസ്‌ത്രിയും തുറന്നു പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ കരുത്ത് ധോണിയാണെന്ന് മുന്‍ താരങ്ങളടക്കമുള്ളവര്‍ വ്യക്തമാക്കാന്‍ കാ‍രണമുണ്ട്. ടീം ഇന്ത്യയിലെ ധോണി ഫാക്‍ടര്‍ അത്രയ്‌ക്കും വലുതാണ്. വിരാട് കോഹ്‌ലിയെ പോലെ നമ്പര്‍ വണ്‍ താരം ഒപ്പമുണ്ടായിട്ടും എന്തുകൊണ്ടാണ് ധോണിയാണ് ടീമിന്റെ നെടുംതൂണ്‍ എന്ന് ഇവര്‍ക്ക് പറയേണ്ടി വരുന്നതെന്ന ചോദ്യം ക്രിക്കറ്റ് അറിയാവുന്ന ആരും ഉന്നയിക്കില്ല.

കളി ഇംഗ്ലണ്ടിലായതു കൊണ്ടും, എല്ലാ ടീമുകളും റൗണ്ട് റോബിന്‍ ഫോര്‍മ്മാറ്റില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് കൊണ്ടും ഈ ഏകദിന ലോകകപ്പ് എല്ലാ ടീമുകള്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇവിടെയാണ് ധോണിയെന്ന ബുദ്ധിമാനായ താരത്തിന്റെ സാന്നിധ്യം ഇന്ത്യക്ക് നേട്ടമാകുന്നത്.

ബാറ്റിംഗിനെ അകമഴിഞ്ഞ് സഹായിക്കുന്ന ഇംഗ്ലണ്ടില്‍ 500 റണ്‍സെന്ന വന്‍ ടോട്ടല്‍ പിറക്കുമെന്നാണ് പ്രവചനം. ആതിഥേയരാകും ഈ സ്‌കോര്‍ പടുത്തുയര്‍ത്തുകയെന്ന് ഇതിനകം തന്നെ പല താരങ്ങളും വ്യക്തമാക്കി കഴിഞ്ഞു. ഇങ്ങനെയുള്ള ഗ്രൌണ്ടില്‍ ഫീല്‍‌ഡിംഗ്, ബോളിംഗ് ചേഞ്ച്, ഫീല്‍‌ഡിംഗ് പൊസിഷന്‍, ബോളര്‍മാരെ ഉപയോഗിക്കുന്ന രീതി, സര്‍ക്കിളിലെ ഫീല്‍‌ഡിംഗ് എന്നീ മേഖലകള്‍ നിര്‍ണായകമാണ്.

ക്രിക്കറ്റിലെ ഏറ്റവും പ്രധാനമായ ഈ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ധോണിയേക്കാള്‍ കേമനായി ആരുമില്ല. ഈ സാഹചര്യങ്ങള്‍ ധോണി കൈകാര്യം ചെയ്യുമ്പോള്‍ സ്‌കോര്‍ ചെയ്യുകയെന്ന ചുമതല മാത്രമായിരിക്കും കോഹ്‌ലിക്കുണ്ടാകുക. ക്യാപ്‌റ്റനിലെ സമ്മര്‍ദ്ദവും ഇതോടെ ഇല്ലാതാകും.

ബോളിംഗ് ചേഞ്ചുകളും സ്‌പിന്നര്‍മാരെ ഉപയോഗിച്ച് ക്രത്യമായി പന്ത് എറിയിക്കാനും ധോണിക്ക് കഴിയും. വിക്കറ്റിന് പിന്നിലുള്ളത് ധോണിയാണെന്ന തോന്നല്‍ ബാറ്റ്‌സ്‌മാനില്‍ ആശങ്കയുണ്ടാക്കുമെന്നതില്‍ സംശയമില്ല. ഇതിനൊപ്പം സര്‍ക്കിളില്‍ ആക്രമണോത്സുക ഫീല്‍ഡിംഗ് ക്രമീകരിക്കാനും അദ്ദേഹത്തിനാകും. നിര്‍ണായകമായ
ഡി ആര്‍ എസ് കൈകാര്യം ചെയ്യുന്നതില്‍ ധോണിയേക്കാള്‍ മികവ് കോഹ്‌ലിക്ക് പോലുമില്ല.

ബാറ്റിംഗ് നിരയില്‍ രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നീ മികച്ച താരങ്ങളുണ്ട്. വന്‍ സ്‌കോറുകള്‍ അടിച്ചു കൂട്ടാന്‍ കെല്‍പ്പുള്ളവരാണ് ഇവര്‍. വാലറ്റത്ത് ധോണിയുണ്ടെന്ന കോണ്‍ഫിഡന്‍സാകും ഇവര്‍ക്ക് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനുള്ള ധൈര്യം നല്‍കുക. അങ്ങനെ സംഭവിച്ചാല്‍ ഏത് ലക്ഷ്യവും ഇന്ത്യ മറികടക്കും.  

തന്റെ ബാറ്റിംഗ് കരുത്ത് ചോര്‍ന്നിട്ടില്ലെന്ന് ഐ പി എല്‍ മത്സരങ്ങളിലൂടെ ധോണി തെളിയിച്ചു. മത്സരം വരുതിയില്‍ നിര്‍ത്താനും, ആവശ്യ സമയത്ത് വന്‍ ഷോട്ട് പുറത്തെടുക്കാനും അദ്ദേഹത്തിനാകുന്നുണ്ട്. ഫിനിഷറുടെ പരിവേഷവും ഇതിനകം തന്നെ വീണ്ടെടുത്തു കഴിഞ്ഞു.

ഇത്രയും പ്ലസ് പോയിന്റുകളുള്ള ഒരു താരം ഇംഗ്ലണ്ടിലെത്തുന്ന ഒരു ടീമിലും ഇല്ലന്നെതാണ് 2019 ലോകകപ്പില്‍  ധോണിയെ ഒന്നാമനാക്കുന്നത്. ഈ പരിചയസമ്പന്നത തന്നെയാകും കോഹ്‌ലിക്ക് ആശ്വാസവും ടീമിന് നേട്ടവും അകുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പ് ഷോക്ക്, കോഹ്‌ലി സമ്മര്‍ദ്ദത്തില്‍ ?