Publish Date: Sat, 06 Jul 2019 (14:02 IST)
Updated Date: Sat, 06 Jul 2019 (14:08 IST)
ബോളിവുഡില്‍ ബയോപിക്കുകളുടെ കാലമാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ ആയ കപില്‍ദേവിന്റെ ബയോപിക് അണിയറയിൽ ഒരുങ്ങുകയാണ്. രൺവീർ സിംഗ് ആണ് കപിൽ ദേവ് ആയി എത്തുന്നത്.
83 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ തന്റെ ലുക്ക് ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് രണ്‍വീര്‍ സിംഗ്. കപില്‍ദേവിനോട് സാമ്യം തോന്നുന്ന വിധത്തിലാണ് രണ്‍വീറിന്റെ മേക്കോവര്‍.
തന്റെ ജന്മദിനത്തിലാണ് ആരാധകര്‍ക്കായി രണ്‍വീര്‍ ലുക്ക് പങ്കുവച്ചത്. ‘എന്റെ പ്രത്യേക ദിനത്തില്‍ ഹരിയാന ഹറികൈന്‍, കപില്‍ദേവിനെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു,’ രണ്‍വീര്‍ കുറിച്ചു. ഇപ്പോള്‍ ബ്രിട്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.