Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുകൊണ്ട് പരാജയപ്പെട്ടു, പാക് നായകൻ ബാബർ അസം പറയുന്നു

എന്തുകൊണ്ട് പരാജയപ്പെട്ടു, പാക് നായകൻ ബാബർ അസം പറയുന്നു
, ഞായര്‍, 15 ഒക്‌ടോബര്‍ 2023 (09:25 IST)
ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ തോല്‍വിയ്ക്ക് ഇടയാക്കിയ കാരണങ്ങളെ പറ്റി തുറന്ന് സംസാരിച്ച് പാക് നായകന്‍ ബാബര്‍ അസം. മത്സരശേഷം സംസാരിക്കവെയാണ് മത്സരത്തില്‍ പാകിസ്ഥാന് സംഭവിച്ച പിഴവുകളെ പറ്റി ബാബര്‍ തുറന്ന് സംസാരിച്ചത്. മികച്ച തുടക്കം ലഭിച്ചിട്ടും മികച്ച സ്‌കോര്‍ സൃഷ്ടിക്കാന്‍ പാകിസ്ഥാനായില്ലെന്ന് ബാബര്‍ പറയുന്നു.
 
ഇന്ത്യക്കെതിരെ മികച്ച തുടക്കമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ അത് മുതലാക്കാന്‍ ഞങ്ങള്‍ക്കായില്ല. ഞാനും റിസ്വാനും മത്സരം നല്ല രീതിയില്‍ കൊണ്ടുപോകുകയായിരുന്നു. ടീം 280 290 അല്ലെങ്കില്‍ അതിന് മുകളിലോ പോകുമെന്നാണ് കരുതിയത്. എന്നാല്‍ തകര്‍ച്ച വളരെ വേഗത്തിലായിരുന്നു. ബൗളിങ്ങിന് ഇറങ്ങിയപ്പോള്‍ ന്യൂബോളില്‍ കാര്യമായി ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനായില്ല.രോഹിത് ശര്‍മയുടെ മികച്ച ഇന്നിങ്ങ്‌സ് കൂടിയായപ്പോള്‍ പരാജയം പൂര്‍ത്തിയായി. ബാബര്‍ അസം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Pakistan ODI World Cup Match: ലോകകപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്, നാണം കെട്ട് പാക്കിസ്ഥാന്‍