ഏകദിന ലോകകപ്പില്‍ സ്വപ്നതുല്യമായ പ്രകടനമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നടത്തുന്നത്. മുന്‍നിരയില്‍ ഒരാള്‍ പരാജയപ്പെടുമ്പോള്‍ മറ്റൊരാള്‍ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇന്നിങ്ങ്സ് മുന്നോട്ട് കൊണ്ടുപോകുകയും ഒരു ടീം എന്ന നിലയില്‍ മികച്ച ഒത്തിണക്കം പുലര്‍ത്താനും ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ലോകകപ്പില്‍ ഇതുവരെയും മികച്ച പ്രകടനം നടത്താന്‍ ടീമിലെ മധ്യനിരതാരമായ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അയ്യര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ആരാധകരില്‍ നിന്നും ഉയരുന്നത്.
ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 16 പന്തില്‍ 4 റണ്‍സാണ് താരം നേടിയത്. ഷോര്‍ട്ട് പിച്ച് പന്തുകള്‍ കളിക്കാന്‍ കഴിയാത്തതാണ് ശ്രേയസിന്റെ പ്രധാന പ്രശ്നം. കഴിഞ്ഞ മത്സരത്തിലും താരം പുറത്തായത് അപ്രകാരം തന്നെയായിരുന്നു. ഇതോടെ ശ്രേയസ് അയ്യരെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആരാധകര്‍. ഏറെക്കാലമായി ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായിട്ടും ഷോട്ട് പിച്ച് പന്തുകള്‍ നേരിടുന്നതിലെ ദൗര്‍ബല്യം പരിഹരിക്കാന്‍ അയ്യര്‍ക്ക് സാധിച്ചിട്ടില്ലെന്ന് ആരാധകര്‍ പറയുന്നു. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ഒരു ഫ്രീ ഫിക്കറ്റ് ഇന്ത്യ എതിരാളികള്‍ക്ക് നല്‍കരുതെന്നും ഇത് പ്രധാനമത്സരങ്ങളില്‍ ടീമിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നുമാണ് ആരാധകരുടെ വിമര്‍ശനം.