Publish Date: Mon, 27 Apr 2026 (17:53 IST)
Updated Date: Mon, 27 Apr 2026 (17:40 IST)
പരിക്കില്‍ നിന്ന് മുക്തനായെങ്കിലും നിലവിലെ ടീമിന്റെ താളം തെറ്റാതിരിക്കാന്‍ എം എസ് ധോനി ചെന്നൈ ടീമില്‍ നിന്നും മാറിനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കണങ്കാലിനേറ്റ പരിക്ക് മാറി ധോനി ഫിറ്റ്നസ് വീണ്ടെടുത്തുകഴിഞ്ഞു. എന്നാല്‍ സീസണിലെ നിര്‍ണായകമായ അവസാന ഘട്ടത്തില്‍ ടീം ഘടനയില്‍ മാറ്റം വരുത്താന്‍ ധോനി താല്പര്യപ്പെടുന്നില്ലെന്നാണ് സൂചന. ധോനി തിരിച്ചെത്തുമ്പോള്‍ ബാറ്ററായി മാത്രമാകില്ല, കീപ്പറായും താരം തുടരുമെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് പരിശീലകനായ മൈക്ക് ഹസി വ്യക്തമാക്കുന്നത്.
സഞ്ജു സാംസണ്, കാര്‍ത്തിക് ശര്‍മ എന്നിവര്‍ വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളായുണ്ടെങ്കിലും ധോനി തന്റെ പഴയ റോളിലേക്ക് തന്നെ തിരിച്ചെത്തുമെന്ന സൂചനയാണ് ഹസി നല്‍കുന്നത്. മാര്‍ച്ച് 28ന് പരിക്കേറ്റ ധോനിക്ക് സീസണിലെ ആദ്യ 7 മത്സരങ്ങള്‍ ഇതിനകം നഷ്ടമായി കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് മുന്‍പായി ധോനി നെറ്റ്സില്‍ പരിശീലനം നടത്തിയിരുന്നു. ധോനി പൂര്‍ണകായിക ക്ഷമത വീണ്ടെടുത്ത് അടുത്ത മത്സരങ്ങളില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക