Select Your Language

Notifications

webdunia
webdunia
webdunia
webdunia

IND vs AUS Final Live:വരുക അടിക്കുക എന്നതല്ല 7 ബാറ്റര്‍മാരുടെയും ജോലി, രോഹിത്തിന്റെ ടീമില്‍ എല്ലാവര്‍ക്കും കൃത്യമായ റോളുണ്ട്

Rohit sharma
, ഞായര്‍, 19 നവം‌ബര്‍ 2023 (11:15 IST)
ലോകകപ്പില്‍ ഇതുവരെയും ഒരൊറ്റ മത്സരങ്ങളിലും പരാജയപ്പെടാതെ എതിരാളികളെ തച്ച് തകര്‍ത്തുകൊണ്ടാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. 1983ലും 2011ലും കിരീടനേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഒരു ലോകകപ്പിലും ഇത്രയും ആധിപത്യം ഇന്ത്യ പുലര്‍ത്തിയിട്ടില്ല എന്ന് കാണാം. രോഹിത്തിന്റെ നായകത്വത്തിന് കീഴില്‍ എണ്ണയിട്ട യന്ത്രം പോലെയാണ് ടീം കളിക്കുന്നത്. ഓരോ കളിക്കാര്‍ക്കും വ്യക്തമായ റോള്‍ ഉണ്ട് എന്നത് തന്നെയാണ് ഇത്രയും വ്യക്തതയോടെ കളിക്കുവാന്‍ ഇന്ത്യന്‍ ടീമിനെ പ്രാപ്തമാക്കുന്നത്.
 
രോഹിത് നായകന്റെ ചുമതല ഏറ്റെടുത്തതിനൊപ്പം ഇന്നിങ്ങ്‌സിനെ മുന്നില്‍ നിന്നും നയിക്കുന്ന ചുമതല കൂടി ഏറ്റെടുത്തു. എതിര്‍ ടീമിലെ ബൗളര്‍മാരെ തച്ചുടച്ച് അവരുടെ ആത്മവിശ്വാസം കളയുക എന്ന ജോലി രോഹിത് ഏറ്റെടുത്തതോടെ രോഹിത്തിന് കളിക്കാന്‍ സ്‌പേസ് ഒരുക്കുക. രോഹിത് പുറത്താകുന്നതോടെ സ്‌കോറിംഗ് റേറ്റ് കുറയാതെ നോക്കുക എന്നത് ശുഭ്മാന്‍ ഗില്ലിന്റെ ഉത്തരവാദിത്വമായി മാറി. ഇന്നിങ്ങ്‌സിന്റെ അവസാനം വരെ നങ്കൂരമിടുക എന്ന ജോലിയായിരുന്നു വിരാട് കോലിയ്ക്ക് ചെയ്യാനുണ്ടായിരുന്നത്.
 
ഇതിനിടെ വിക്കറ്റ് വീഴ്ചയില്ലാതെ നോക്കുന്നതിനൊപ്പം സ്‌കോര്‍ ഉയര്‍ത്തുന്നതിനുള്ള ചുമതല ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ചേര്‍ന്ന് ഭംഗിയായി ഏറ്റെടുത്തു. ടി20 ക്രിക്കറ്റില്‍ താന്‍ എന്താണോ വൃത്തിയായി ചെയ്യുന്നത് അത് തന്നെ ചെയ്യാനുള്ള സ്വാതന്ത്ര്യം ഇതോടെ സൂര്യകുമാറിനും ലഭിച്ചു. ടൂര്‍ണമെന്റില്‍ വമ്പന്‍ ഇന്നിങ്ങ്‌സുകള്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും ആറാമനായി സൂര്യകുമാര്‍ ഇറങ്ങുന്ന ഒരു ബാറ്റിംഗ് നിര എതിരാളികളുടെ പേടിസ്വപ്നം തന്നെയാകുമെന്ന് ഉറപ്പ്.
 
മധ്യഓവറുകളില്‍ റണ്‍സുകള്‍ നിയന്തിക്കുന്നതിലും വിക്കടുകള്‍ വീഴ്ത്തുന്നതിലും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മിടുക്ക് പുലര്‍ത്തുന്നു. ബാറ്റിംഗിനിറങ്ങുമ്പോള്‍ ഡോട്ട് ബൗളുകളുമായി കളം പിടിക്കുന്ന ജസ്പ്രീത് ബുമ്രയാണ് എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ബുമ്ര സൃഷ്ടിക്കുന്ന ഈ സമ്മര്‍ദ്ദം ഷമി വിക്കറ്റുകളായി മാറ്റുകയും ചെയ്യുമ്പോള്‍ ബൗളിംഗിലും ബാറ്റിംഗിലും ഇന്ത്യ എതിരാളികളില്‍ വിതക്കുന്ന നാശം അചിന്തനീയമാണ്. ലോകകപ്പില്‍ ഈ മാറ്റങ്ങള്‍ എല്ലാം സൃഷ്ടിച്ചതിന് പിന്നില്‍ രോഹിത് ശര്‍മയുടെ ബുദ്ധിയുണ്ടെന്നുള്ളത് നിശ്ചയം. ഫൈനല്‍ ദിനത്തിന്റെ തലേദിവസം പോലും രോഹിത് പറഞ്ഞത് ഇത് വ്യക്തമാക്കുന്നു. ഒരു ബാറ്റുമായി ഇറങ്ങി റണ്‍സ് അടിച്ചെടുക്കുന്നതല്ല ടീമിലെ 7 ബാറ്റര്‍മാരുടെയും പണി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയെ 2003 ഫൈനലിൽ തല്ലിയൊതുക്കി, നേരിടേണ്ടി വന്നത് തോൽവി മാത്രമായിരുന്നില്ല, അപമാനവും: പ്രതികാരം ചെയ്യാതെ ആ മുറിവുകൾ ഉണങ്ങില്ല