IND vs AUS Final Live: കാര്യങ്ങൾ ശുഭമല്ല, രോഹിത്തിന് പിന്നാലെ ശ്രേയസും പുറത്തേക്ക്, ഇന്ത്യ പരുങ്ങുന്നു

Webdunia
ഞായര്‍, 19 നവം‌ബര്‍ 2023 (14:57 IST)
ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പതറുന്നു. 10 ഓവര്‍ പിന്നിടുമ്പോള്‍ 81 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് പുറത്തായത്. ടോസ് നേടിയ ഓസീസ് മത്സരത്തില്‍ ബൗളിംഗ് തിരെഞ്ഞെടുക്കുകയായിരുന്നു.
 
പതിവ് പോലെ രോഹിത് ശര്‍മ റണ്‍റേറ്റ് ഉയര്‍ത്തികൊണ്ട് ബാറ്റ് ചെയ്ത മത്സരത്തില്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണിംഗ് ബാറ്ററായ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ആദം സാമ്പയുടെ കൈകളിലാണ് ഗില്‍ ഒതുങ്ങിയത്. 4 റണ്‍സ് മാത്രമാണ് താരം നേടിയത്. തുടര്‍ന്ന് വിരാട് കോലിയുമൊത്ത് രോഹിത് സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും പത്താം ഓവറില്‍ 47 റണ്‍സില്‍ നില്‍ക്കെ രോഹിത്തിനെ മനോഹരമായ ക്യാച്ചിലൂടെ ട്രാവിസ് ഹെഡ് പുറത്താക്കി. ഗ്ലെന്‍ മാക്‌സ്വെല്ലിനായിരുന്നു വിക്കറ്റ്. പിന്നാലെയിറങ്ങിയ ശ്രേയസ് അയ്യരിനെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് കീപ്പര്‍ ജോഷ് ഇംഗ്ലീസിന്റെ കയ്യിലെത്തിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

Sanju Samson: ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 5,000 ഐപിഎൽ റൺസ്; സാക്ഷാൽ ധോണിയും സഞ്ജുവിനു പിന്നിൽ

Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആയുഷ് മാത്രെയുടെ പകരക്കാരനോ?, മുംബൈ യുവ ഓൾറൗണ്ടറെ ട്രയൽസിനെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്, ആരാണ് ആയുഷ് വർതക്?

Shreyas Iyer : എന്നെ കൊണ്ട് സാധിക്കില്ലെന്ന് അവർ പറഞ്ഞു, ഇന്നത് ചെയ്തു കാണിക്കുന്നു : ശ്രേയസ് അയ്യർ

ക്യാപ്റ്റൻസി പന്തിന് പറ്റിയ പണിയല്ല, ആ ഭാരം ഒഴിഞ്ഞാൽ തന്നെ പ്രകടനം മെച്ചപ്പെടുമെന്ന് മുൻ ഇന്ത്യൻ താരം

സെലക്ടർമാരെ, കാണുന്നില്ലെ: ഐപിഎല്ലിൽ മിന്നൽ പ്രകടനവുമായി ഭുവനേശ്വർ കുമാർ, ഈ കണക്കുകളെ തള്ളാനാകില്ല

ആള് കൂടിയാൽ പാമ്പ് ചാകില്ലെന്ന് പന്ത്, വിരൽ ചൂണ്ടുന്നത് ടീം മാനേജ്മെൻ്റിന് നേരെ?, ശരിയായ രീതിയല്ലെന്ന് വിമർശനം

അടുത്ത ലേഖനം
Show comments