ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ എട്ടാം സെമി, വിജയപ്രതീക്ഷയിൽ ടീം ഇന്ത്യ

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2023 (18:43 IST)
ലോകകപ്പിലെ അപരാജിതമായ മുന്നേറ്റത്തിലൂടെ സെമിയിലെത്തിയ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. കഴിഞ്ഞ തവണ സെമിയിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനാകും ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍ നോക്കൗട്ട് ഘട്ടങ്ങളില്‍ കാലിടറുന്നുവെന്ന പേരുദോഷം മായ്ച്ചുകളയാന്‍ ഇന്ത്യയ്ക്ക് നാളെ വിജയം അത്യാവശ്യമാണ്. ലോകകപ്പ് ചരിത്രത്തില്‍ 8 തവണ സെമിയിലെത്തിയിട്ടുണ്ടെങ്കിലും 3 തവണ മാത്രമാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിട്ടുള്ളത്.
 
1983 ലെ ലോകകപ്പിലായിരുന്നു ഇന്ത്യ ആദ്യമായി സെമിയിലെത്തിയത്. അന്ന് വിജയം നേടിയ ഇന്ത്യ ഫൈനലില്‍ ശക്തരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച്‌കൊണ്ട് തങ്ങളുടെ കന്നികിരീടം നേടിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ ജാതകം തിരുത്തിയെഴുതിയതായിരുന്നു ഈ വിജയം. 1987ലും 1996ലും ഇന്ത്യ സെമി ഫൈനല്‍ കളിച്ചിരുന്നു. 87ല്‍ ഇംഗ്ലണ്ടിനെതിരെയും 96ല്‍ ഈഡന്‍ ഗാര്‍ഡനില്‍ ശ്രീലങ്കയോടും ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയെ പരാജയപ്പെടുത്തിയ ശ്രീലങ്കയായിരുന്നു 96ലെ കിരീടം നേടിയത്.
 
2003ലെ ലോകകപ്പില്‍ സെമി ഫൈനലും ജയിച്ച് ഇന്ത്യന്‍ പട ഫൈനല്‍ വരെ മുന്നേറി. സെമിയില്‍ കെനിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍.സെമിയില്‍ വമ്പന്‍ വിജയം നേടാനായ ഇന്ത്യ പക്ഷേ വമ്പന്‍ തോല്‍വിയാണ് ലോകകപ്പ് ഫൈനലില്‍ ഏറ്റുവാങ്ങിയത്. ഇതിന് ശേഷം 2011ലെ ലോകകപ്പിലാണ് ഇന്ത്യ വീണ്ടും സെമിയിലെത്തിയത്. സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയെയും തകര്‍ത്ത് കിരീടം സ്വന്തമാക്കിയിരുന്നു.
 
2015ലെയും 2019ലെയും ലോകകപ്പുകളില്‍ ഇന്ത്യ സെമി ഫൈനല്‍ വരെ മുന്നേറിയിരുന്നു. എന്നാല്‍ 2015ല്‍ ഓസ്‌ട്രേലിയയോടും കഴിഞ്ഞ തവണ ന്യൂസിലന്‍ഡുമായും ഇന്ത്യ പരാജയപ്പെട്ടു. ഇത്തവണ ന്യൂസിലന്‍ഡുമായി സെമി കളിക്കാനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞ ഒന്നിലും ഇന്ത്യന്‍ ടീം ആശ്വാസം കൊള്ളില്ല. അത് തെളിയിക്കുന്നതാണ് ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ഇന്ത്യയുടെ പ്രകടനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

സഞ്ജു രാജസ്ഥാന്‍ വിട്ടത് ഗോള്‍ഡന്‍ ഡിസിഷന്‍, അല്ലെങ്കില്‍ വൈഭവിന്റെ നിഴലില്‍ ആയേനെ

UCL Semifinals :ചാമ്പ്യൻസ് ലീഗ് സെമി: ആഴ്സണൽ- അത്ലറ്റികോ മാഡ്രിഡ് ആദ്യപാദ പോരാട്ടം സമനിലയിൽ

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

'അധികം കളിക്കരുത്'; രവീന്ദ്ര ജഡേജയെ പിടിച്ചുതള്ളി കുൽദീപ് യാദവ്, തമാശയെന്ന് ആരാധകർ (വീഡിയോ)

15 കാരൻ ചെക്കനെ എത്ര പേടിയുണ്ടെന്ന് ഈ സെലിബ്രേഷനിൽ അറിയാം; വൈഭവിനു ജാമിസൺ കൊടുത്ത യാത്രയയപ്പ് വിവാദത്തിൽ (വീഡിയോ)

ആൽഫകൾ നിറഞ്ഞ മുംബൈ ടീമിൽ രാജാവാകാൻ ഹാർദ്ദിക്കിനാവില്ല, മുംബൈ തോൽവിയുടെ കാരണം പറഞ്ഞ് സൈമൺ ഡൗൾ

എജ്ജാതി കളി, ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തുമോ?, മറുപടി നൽകി ക്ലാസൻ

ട്രംപ് സമ്മതിച്ചു, അമേരിക്കയിൽ നടക്കുന്ന 2026 ലോകകപ്പിൽ ഇറാൻ കളിക്കും, സ്ഥിരീകരിച്ച് ഇൻഫാൻ്റിനോ

അടുത്ത ലേഖനം
Show comments