ലോകകപ്പില്‍ ഇന്ത്യയുടെ വിജയകുതിപ്പില്‍ ഏറെ നിര്‍ണായകമായത് പവര്‍ പ്ലേ ഓവറുകളില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നല്‍കുന്ന മികച്ച തുടക്കങ്ങളായിരുന്നു. 9 മത്സരങ്ങളില്‍ നിന്നും 121 എന്ന മികച്ച സ്‌െ്രെടക്ക് റേറ്റിലണ് ലോകകപ്പില്‍ രോഹിത് 503 റണ്‍സ് സ്വന്തമാക്കിയത്. അക്രമണോത്സുകമായ തുടക്കം എതിരാളികളുടെ മുകളില്‍ സമ്മര്‍ദ്ദം ചെലുത്താനും മാനസികമായി തന്നെ ടീമിന് മുന്‍തൂക്കം നല്‍കാനും ഏറെ സഹായകമായിരുന്നു. ലോകകപ്പ് സെമി, ഫൈനല്‍ മത്സരങ്ങള്‍ക്കായി ഒരുങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് രോഹിത് എന്ന ഘടകം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
രോഹിത്തിന്റെ ആക്രമാണാത്മകമായ സമീപനം കളി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എതിരാളികളെ പരിഭ്രാന്തരാക്കുന്നുവെന്നാണ് മുന്‍ ഓസീസ് നായകനായ ആരോണ്‍ ഫിഞ്ച് പറയുന്നത്. പവര്‍പ്ലേയില്‍ രോഹിത് എന്ന ഘടകം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണെന്ന് ഫിഞ്ച് പറയുന്നു. അതേസമയം ലോകകപ്പ് സെമി ഫൈനലിലും സീനിയര്‍ താരങ്ങളായ രോഹിത്, കോലി എന്നിവരുടെ പ്രകടനങ്ങളിലാണ് ഇന്ത്യന്‍ ടീമും വിശ്വാസം അര്‍പ്പിക്കുന്നത്. ടൂര്‍ണമെന്റില്‍ അപരാജിതരായെത്തിയ സംഘം ലോകകപ്പുമായെ മടങ്ങു എന്ന് തന്നെയാണ് ഇന്ത്യന്‍ ആരാധകരും കരുതുന്നത്.