ബംഗ്ലാദേശിനെ തകര്‍ത്ത് ആസ്‌ട്രേലിയ. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 307 റണ്‍സ് വിജയലക്ഷ്യം മറുപടി ബാറ്റങ്ങിനിറങ്ങിയ ആസ്‌ട്രേലിയ 44.4 ഓവറില്‍ മറികടന്നു. മിച്ചല്‍ മാര്‍ഷ് 177 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയയ്ക്കുവേണ്ടി വാര്‍ണര്‍ 53 റണ്‍സും സ്മിത്ത് 63 റണ്‍സും നേടി.
അതേസമയം ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയ ടീമുകളുടെ പേരുകള്‍ പുറത്തുവിട്ടു. ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ടൂര്‍ണമെന്റിന് യോഗ്യത നേടിയത്. അതേസമയം ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക, നെതര്‍ലാന്റ് എന്നീ ടീമുകളാണ് അടുത്ത രണ്ടു സ്ഥാനങ്ങള്‍ക്കായുള്ള മത്സരത്തിലുള്ളത്.