വയലിൽനിന്ന് മധുരക്കിഴങ്ങ് കഴിച്ചു; ദളിത് കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വിവസ്ത്രരാക്കി - കര്ഷകന് കസ്റ്റഡിയില്‍
വയലിൽനിന്ന് മധുരക്കിഴങ്ങ് കഴിച്ചു; ദളിത് കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വിവസ്ത്രരാക്കി - കര്ഷകന് കസ്റ്റഡിയില്‍
വയലിൽനിന്ന് മധുരക്കിഴങ്ങ് പറിച്ച പ്രായ പൂര്‍ത്തിയാകാത്ത ദളിത് കുട്ടികളെ ഉടമ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വിവസ്ത്രരാക്കി മൂന്നു കിലോമീറ്റർ ഓടിച്ചു. പഞ്ചാബിലെ അമൃത്സറിൽ സോഹിയാൻ കല ഗ്രാമത്തിലായിരുന്നു സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കര്‍ഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള അഞ്ചു കുട്ടികള്‍ക്ക് നേരെയാണ് ക്രൂരമായ അതിക്രമമുണ്ടായത്.
വയലിന് സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ മധുരക്കിഴങ്ങ് പറിച്ച് കഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കര്ഷകന് ഇവരെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. അവശരായാ കുട്ടികളെ മൂന്നു കിലോമീറ്ററോളം വയലിലൂടെ ഓടിക്കുകയും ചെയ്തു.
കര്‍ഷകന്റെ അതിക്രമം വീഡിയോയില്‍ പകര്‍ത്തിയ ഒരാള്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയയിലൂടെ പുറത്തു വിട്ടതോടെയാണ് കര്ഷകന് പൊലീസിന്റെ പിടിയിലായത്.